Monday, August 28, 2017




തെന്നിക്കാറ്റെടുത്ത്  വെച്ച കുളമ്പടികള്‍ 
       രജിശങ്കര്‍ 
രോ മതിലും 
മുന്നിലുയരുമ്പോള്‍
ഒരു കുടമാണിയൊച്ച
കേള്‍ക്കാത്തവരാരുണ്ട്?
ചുഴലിക്കാറ്റിന്റെ
ചക്രങ്ങളിട്ട വണ്ടി,
പൊള്ളുംപോഴൊക്കെ
എന്നെ വന്നുഴിഞ്ഞു നില്‍ക്കാറുണ്ട്.
ഒരുചാട്ടവാറിന്റെ മൂളക്കം ,
തെന്നിക്കാറ്റെടുത്തുവച്ചത്,
ഇടക്കിടെ
മൂളിമൂളി മുഴക്കാറുണ്ട് .
അപ്പോള്‍
മടയിലടിഞ്ഞുപോയ
ചത്തിട്ടും കെടാത്ത ആത്മാക്കള്‍
പൊള്ളിപ്പോയ ഉള്ളം തണുപ്പിക്കുന്നത്
ഞാന്‍ കണ്ടിട്ടുണ്ട് .
ചാവുകളുടെ ചക്രശ്വാസമാണ്
പ്രാന്തന്‍ കാറ്റുകളെന്ന്
വല്യമ്മച്ചിയന്നു പറഞ്ഞപ്പോള്‍
അന്നെനിക്കത്തു തിരിഞ്ഞില്ല.
തെന്നിക്കാറ്റെടുത്തുവച്ച
കുളമ്പടിയോച്ച
ചത്തവനെ എഴുന്നെല്‍പ്പിക്കുമെന്നു....
അവരിലൊരാളുടെ സ്വരം കേള്‍ക്കും വരെ
വടതിക്കാറ്റിലുലഞ്ഞു കൊള്‍ക .
വര;ഇ.വി.അനില്‍

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...