Tuesday, August 22, 2017







                       നരനായട്ടിനെന്തു പറയും? 
                           സത്യത്തില്‍ ലജ്ജിച്ചു 
                       തലതാഴ്ത്താതെ തരമില്ല..!

     
ന്ധവിശ്വാസം ,അനാചാരം, അജ്ഞത, നിരക്ഷരത, 
ദാരിദ്യം ഇതൊക്കെ കൊടികുത്തിവാഴുകയാണ് ഇന്നുംനിരവധി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍. അവരെ ബോധവ ല്‍ക്കരിക്കാനും നേര്‍വഴി കൊണ്ടുവരാനുമുള്ള ഒരു ശ്രമവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നോ മറ്റു സാമൂഹ്യസംഘടനകളില്‍ നിന്നോ ഉണ്ടാകുന്നുമില്ല.

ഇത് ജാര്‍ഖണ്ഡ് ല്‍ നിന്നുള്ള ചിത്രമാണ്. അന്ധവിശ്വാ സത്തിന്റെ പേരില്‍ ഒരു ഭിക്ഷക്കാരി സ്ത്രീയെ ജനക്കൂട്ടം തെരുവുപട്ടിയെപ്പോലെ നിഷ്ടൂരമായി തല്ലിക്കൊന്നു. കൂടാതെ അവരുടെ മകനെ മൃതപ്രായനാക്കിയ ഈ ചിത്രം കാണുക. മരിച്ചു കിടക്കുന്ന അമ്മയെ നോക്കി ശരീരമാകെ ചോരവാര്‍ന്നോലിക്കുന്ന ഈ പിഞ്ചുബാലന്‍ മനുഷ്യമാനസ്സാക്ഷിക്ക് മുന്നിലെ ചോദ്യചിഹ്നമാണ്.
എന്തായിരുന്നു ഇതിനുള്ള കാരണം ?
    കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തരേന്ത്യന്‍ സംസ്ഥാന ങ്ങളില്‍ , ഡല്‍ഹിയുള്‍പ്പെടെ ഒരപവാദപ്രചരണം ശക്തമാണ്.. അതായത് സ്ത്രീകളുടെ മുടി ആരോ അജ്ഞാതര്‍ മുറിച്ചു കളയുന്നു.
ഇത് ഒരു മിഥ്യാ പ്രചാരണമാണ്. മുടി മുറിച്ചു എന്ന പരാതിയുമായി നൂറു കണക്കിന് സ്ത്രീകള്‍ പോലീസിനെ സമീപിക്കുന്നത് നിത്യസംഭവമായി.. ഒക്കെ ദുരൂഹമായിരുന്നു. പോലീസ് വിശദമായി അന്വേഷിച്ചു. അതില്‍ കഴമ്പില്ലെന്ന് ബോദ്ധ്യമാകുക യും ചെയ്തു. ചില സ്ത്രീകള്‍ക്കുണ്ടാകുന്ന ഒരു പ്രത്യേക മാനസിക വിഭ്രാന്തിയാണ് ഇതിനുള്ള കാരണമെന്ന് പറയപ്പെടുന്നു.എന്നാല്‍ വിദ്യാസമ്പന്നര്‍ വരെ ഇത് വിശ്വസിക്കുകയും ഇതിന് അമിതപ്രചാരം നല്‍കുകയും ചെയ്യുന്നു എന്നതാണ് അതിശയകരം.
ഈ അഭ്യൂഹം മറ്റു സ്ഥലങ്ങളിലേക്കും കാട്ടുതീ പോലെ പരന്നു. ഉത്തരേന്ത്യയില്‍ ഗ്രാമങ്ങളിലോ നഗരങ്ങ ളിലോ താമസിച്ചവര്‍ക്ക് ഇത്തരം അഭ്യൂഹങ്ങള്‍ പുത്തരിയല്ല.
രക്ത രക്ഷസ്സ് ഇറങ്ങി, യക്ഷി വരുന്നു, ദുര്‍മന്ത്രവാദികള്‍ 
എത്തുന്നു, പിശാചുക്കള്‍ കൂട്ടമായി വരുന്നു, എന്നൊക്കെ പലപ്പോഴും അഭൂഹങ്ങള്‍ പരക്കുകയും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. !!!!

   ഇത് തടയാനെന്ന പേരില്‍ അവര്‍ ഭിത്തിയിലോക്കെ രക്തനിരത്തി ലുള്ള കൈപ്പത്തി അടയാളം പതിച്ചുവെക്കുന്നതും സാധാരണമാണ്. ഇത് തടയാ നോ,ഇത് തെറ്റാണെന്നോ ബോദ്ധ്യപ്പെടുത്താനോ അവിടുത്തെ ഭരണകൂടങ്ങള്‍ ഒരിക്കലും തുനിയാറില്ല.
ഇപ്പോള്‍ ഏറ്റവും പുതിയ പ്രചാരണമാണ് സ്ത്രീ കളുടെ മുടി അജ്ഞാതര്‍ മുറിക്കുന്നു എന്നത്. പല സ്ത്രീകളും വീടിനുള്ളില്‍ വരെ ഹെല്‍മെറ്റ്‌ വച്ചുകൊണ്ടാണ് നടന്നിരുന്നത്. ഡല്‍ഹി ,ഹരിയാന ,രാജസ്ഥാന്‍ ഒക്കെ കടന്ന് ഇപ്പോള്‍ ആ പ്രചരണം ജാര്‍ഖണ്ഡ് സംസ്ഥാനത്തും എത്തിയിരിക്കുന്നു. അതിന്‍റെ ബാലിയാടാണ് ഇന്നലെ ജീവന്‍ ത്യജിക്കേണ്ട വന്ന ഈ സ്ത്രീ.
   ശനിയാഴ്ച രാവിലെ 8.30 മണിക്കാണ് സാഹേബ് ഗഞ്ച് ജില്ലയിലെ മീര്‍ നഗറിലെ 'കട്ടല്‍ബാഡി' ഗ്രാമത്തില്‍ ഭിക്ഷയെടുക്കാനാണ് സമീപഗ്രാമത്തിലെ ഗോല്‍ബന്തി ദേവിയും അവരുടെ പത്തുവയസ്സുള്ള മകനും എത്തിയത്. തുടര്‍ന്ന്രാ ഗ്രാമത്തിലെ മൌസമി ദേവി എന്ന 20 കാരിയുടെ മുടി ആരോ മുറിച്ചു എന്ന വാര്‍ത്ത ഗ്രാമമാകെ പരന്നു. ഏതോ മന്ത്രവാദിനി ഗ്രാമത്തില്‍ വന്നെന്നും അവരാണിത് ചെയ്തതെന്നും അവര്‍ സ്വയം വിലയിരുത്തി..
   സംശയമുനയില്‍ ഗോല്‍ബന്തി ദേവി എത്തപ്പെട്ടു. ഗ്രാമവാസികള്‍ അവരെ വളഞ്ഞു..താന്‍ നിരപരാധി യാണെന്ന് കൈകാല്‍ തൊഴുതു പറഞ്ഞു. ആരുമത് ശ്രദ്ധിച്ചില്ല. ജനക്കൂട്ടം തടിച്ചു കൂടി. ആയരത്തോളമാളുകള്‍ അലറിക്കൊണ്ട്‌ ചീറിപ്പാഞ്ഞടുത്തു.
ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുടെ മുടിയും മുറിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നതോടെ ജനക്കൂട്ടം ഇളകിമറിഞ്ഞു..കയ്യില്‍ക്കിട്ടിയ ആയുധങ്ങളുമായി അവര്‍ ആ സാധുവിനെയും മകനെയും ആക്രമിച്ചു.
" എന്നെക്കൊന്നോളുക എന്‍റെ മോനെ ഒന്നും ചെയ്യരുതേ" എന്നവര്‍ മരിക്കും വരെ കല്ലെറിഞ്ഞു. ആളുകളോട് യാചിച്ചുകൊണ്ടിരുന്നു..

  പ്രാണന്‍ വിട്ടിട്ടും അവരോടുള്ള ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ആള്‍ക്കൂട്ടം തയ്യറായില്ല. പോലീസെത്തിയപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു..ഗുരുതര പരിക്കുകളോടെ അവരുടെ മകനെ പോലീസ് രക്ഷപെടുത്തി. പോലീസുകാര്‍ക്ക് നേരെയും ജനക്കൂട്ടം
  സംഭവം ദുര്‍ഭാഗ്യപൂര്‍ണ്ണമാണെന്നും കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി രഘുബര്‍ ദാസ് പ്രഖ്യാപിച്ചു.
  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും രൂക്ഷമായി നിലനില്‍ക്കുന്ന അന്ധവിശ്വാസത്തിന്റെ ബലിക്കല്ലില്‍ നിരപരാധിയായ മറ്റൊരു സാധു സ്ത്രീയുടെ ജീവന്‍ കൂടി .കുരുതികഴിക്കപ്പെട്ടു

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...