Monday, August 21, 2017

ഞാന്‍ അനാമിക.
നിങ്ങള്ക്ക് എന്തു പേരുമെന്നെ വിളിക്കാം.
ഞാനെന്റെ മുഖമോ,
എപ്പോഴും മറച്ചിരിക്കുന്നു.
“നിന്റെ മുഖമൊന്നു കാണട്ടെ” യെന്ന
നിങ്ങളുടെ ചോദ്യത്തോട് 
ഞാന്‍ പ്രതികരിക്കേണ്ടതില്ല.
എനിക്കെന്‍റെ  മുഖം കാട്ടുക വയ്യ,
കൈത്തലവും പാദങ്ങള്‍ പോലും!
എന്തെന്നാല്‍ ഞാന്‍ കശക്കിയെരിയപ്പെട്ടവള്‍
ടെലിവിഷനിലെ നിങ്ങളുടെ അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്നവള്‍

ഞാന്‍ മനഭംഗപ്പെട്ടവള്‍,
ദയവായി
എന്നോടെന്റെ
തിരിച്ചറിയല്‍ മുദ്രകള്‍ തിരക്കരുത് എനിക്കായോരനുതാപമോ
മിഴിനീരോ വേണ്ട,

ടെലിവിഷനിലെ നിങ്ങളുടെ 
കൊപ്രായങ്ങളെ ഞാന്‍ വെറുക്കുന്നു.
മാധ്യമ ചുമരുകളില്‍ നീ കുറിച്ചിട്ടവയും.
എന്നെ
ജീവിക്കാനോ മരിക്കാനോ വിട്ടുകളയുക,
എങ്കിലോ,
നിന്റെ ദൃഷ്ടിയാലെന്നെ കൊല്ലാതിരിക്കുക,
എനിക്കെന്റെ ജീവിതം
ജീവിച്ചു തീര്‍ക്കേണ്ടതുണ്ട്.

എന്ന്,
നിങ്ങളുടെ അനാമിക 
  

Top of Form

  

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...