Wednesday, August 16, 2017



ലപ്പുഴ നഗരസഭാ അതിര്‍ത്തിയിലുള്ള പൂന്തോപ്പു വാര്‍ഡില്‍ ശ്രീ. വാവയുടെയും ശ്രീമതി കുഞ്ഞമ്മയുടെയും മകനായി 1948-ല്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ എഴുത്തിലും ചിത്രരചനയിലും വളരെയധികം താല്‍പ്പരനായിരുന്നു.അങ്ങനെ ആലപ്പുഴയിലെ പ്രമുഖ ചിത്രകാരനായിരുന്ന ശ്രീ എസ്. എല്‍. ലാരിയസിന്റെ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ നിന്നും 5 വര്‍ഷത്തെ പഠനവും ഡ്രോയിംഗിലും പെയിംന്റിഗിലും ഡിപ്ലോമ നേടി. ഈ കാലത്തുതന്നെ മംഗളം,മനോരമ,മനോരാജ്യം തുടങ്ങിയ അനുകാലികങ്ങളില്‍ നിരവധി കാര്‍ട്ടൂണുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ പെയിന്റര്‍ ജോലി രാജിവെച്ച് ഫ്രീലാന്റ് പെയിന്ററായി പ്രവര്‍ത്തിച്ചുവരുന്നതിനിടയില്‍ 'ദ്രാവിഡ ദൈവങ്ങള്‍' എന്നചരിത്ര പഠന ഗ്രന്ഥം 1995-ല്‍ പ്രസിദ്ധീകരിച്ചു. ഭീംറാം മാസികയുടെ പത്രാധിപരായിരുന്നു. ഒരു നീണ്ട കാലയളവിനുശേഷം കേരളകൗമുദി, ഫ്‌ളാഷ്, രാഷ്ട്രദീപിക തുടങ്ങിയ പത്രങ്ങളില്‍ കാര്‍ട്ടൂണിംഗില്‍ സജീവമായി വരികയായിരുന്നു. കൂടാതെ ചരിത്രപഠന ഗ്രന്ഥമായ 'ബ്രാഹ്മണന്‍ ഹിന്ദുവാണോ' പ്രസിദ്ധീകരിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് 03.04.2013 ബുധനാഴ്ച്ച രാവിലെ 5.45ന് മസ്തിഷ്‌ക ജ്വരവും ഹൃദയസ്തംഭനവും നിമിത്തം വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്.സംസ്‌കാരം നടത്തി. ഭാര്യ : രമണി, മക്കള്‍: രാകേഷ് അന്‍സേരാ,രത്‌നേഷ് അന്‍സേരാ,ധീരേഷ് അന്‍സേരാ.

 



                                                   കടപ്പാട് :ഇടനേരം

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...