Monday, August 14, 2017



    ഇന്ത്യയുടെ ചരിത്രം എന്ന് പറയുന്നത് മറ്റൊന്നുമല്ല, മറിച്ച് ഹിന്ദുമതവും ബുദ്ധമതവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രമാന്നെന്ന് പറഞ്ഞത് അംബേദ്കര്‍ ആണ്. കേരളത്തിന്റെ ചരിത്രം പരിശോധിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നത് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ചരിത്രം ഹൈന്ദവവത്കരണത്തിന്റെ മഷി പുരണ്ടതാണ്. അതില്‍ നിന്നും മാറി സ്വതന്ത്രമായ രീതിയില്‍ ചരിത്ര രചന നടത്തിയവര്‍ ഉണ്ടെങ്കിലും.
      ഓരോ പ്രദേശത്തിനും അതിന്റെതായ ഒരു ചരിത്രമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത് ബുദ്ധമതത്തിന്റെ ചരിത്രമാണ്. ഹൈന്ദവതയുടെ വക്താക്കള്‍ പല്ലും നഖവും ഉപയോഗിച്ചാണ് ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്. എങ്കിലും ഇന്നും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും കാവും കുളവും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എല്ലാം ബുദ്ധമതത്തിന്റെ കൈയൊപ്പ് പതിഞ്ഞതാണ്. ചാതുര്‍വര്‍ണ്യം(ജാതി വ്യവസ്ഥ) നടപ്പിലാക്കാന്‍ ഹൈന്ദവര്‍ക്ക് ഏറ്റവും വലിയ തടസമായി നിന്നത് ഇവിടെ വേരുറച്ചുപോയ ബുദ്ധമതമായിരുന്നു.അതുകൊണ്ടുതന്നെ വേരോടെ പിഴുതെറിയുന്ന രീതിയിലുള്ള ഹിംസയാണ് ഇവിടെ അരങ്ങേറിയത്.
     കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെല്ലാം ഒരുകാലത്തെ ബുദ്ധമത വിഹാരങ്ങളായിരുന്നു എന്നുള്ളത് ഇന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ വലിയ സംശയം ജനിപ്പിക്കാത്ത കാര്യമാണ്. ശബരിമല, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ എന്നിങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്; അതുപോലെതന്നെ പല കാളി/ദുര്‍ഗ ക്ഷേത്രങ്ങള്‍ക്കും അമ്മ ദൈവാരധനയെക്കാള്‍ ബുദ്ധമതത്തിലെ സ്വരരക്ഷകയായ ‘താര’ ദേവിയോടാണ് താദാത്മ്യം. സര്വ രക്ഷക എന്നുള്ള ഇടത്തില്‍ നിന്ന് ഹിംസയുടെ മൂര്‍ത്തിയാക്കി പരിവര്‍ത്തിപ്പിച്ചാണ് ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചിട്ടത്.
കേരളത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ പോലെ കാര്യമായ രീതിയില്‍ ബുദ്ധമത വിഗ്രഹങ്ങളോ മാറ്റോ മധ്യകേരളത്തില്‍ നിന്ന് കണ്ടെത്തിയിട്ടില എന്നതുകൊണ്ട് ഇവിടെ ബുദ്ധമത സ്വാധീനം ഇല്ലായിരുന്നു എന്ന് വിചാരിക്കുന്നത് യുക്തിസഹമായിരിക്കുകയില്ല.
      ഈ ഭാഗങ്ങളില്‍ നടന്ന കൊടിയ മത ഹിംസയും ക്ഷേത്രങ്ങളുടെ ഹൈന്ദവവത്കരണവും ആണ് ഇവിടെ ബുദ്ധമതത്തിന്റെ ശേഷിപ്പുകളെ ഇല്ലായ്മ ചെയ്തത്. ഇത്തരം ചരിത്രപരമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെങ്കിലും, അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മിത്തുകളും സാംസ്‌കാരിക വൈവിധ്യങ്ങളും ആചാരങ്ങളും ഭാവനാത്മകമായി പഠനവിധേയമാക്കാവുന്നതാണ്. കേരളത്തിലെ ഓരോപിടി മണിനും പറയാനുള്ളത് ബുദ്ധമതത്തെ ഇല്ലായ്മ ചെയ്തതിന്റെ ചരിത്രമാണ്.
      പാലക്കാട് ജില്ലയിലെ പല സ്ഥലനാമങ്ങളും പരിശോധിച്ചാല്‍ അവയ്ക്ക് ബുദ്ധ മതവുമായുള ബന്ധം കണ്ടെത്താനാവും. പുത്തൂര്‍മംഗലം, മുണ്ടന്‍കോട്ടുകുറുശി, കുളപ്പുള്ളി(കുളം-പള്ളി) എന്നിവ ഉദാഹരണം. ബുദ്ധമത വിശ്വസികളായിരുന്ന ആദ്യകാല പല്ലവ രാജഭരണത്തിന്റെ സ്വാധീനവും പല സ്ഥലനാമങ്ങളിലും കാണാം; പല്ലര്‍മംഗലം, പല്ലവൂര്‍ എന്നിവ. ഈ ഭാഗങ്ങളില്‍ ഈഴവ സമുദായത്തിനിടയില്‍ കാണുന്ന ആയുര്‍വേദ ചികിത്സാരീതി ഇവിടുത്തെ ബുദ്ധമത പാരമ്പര്യത്തിന്റെ ഉദാഹരണമാണ്.
     ചാത്തന്‍ പൂജ മൃഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കുട്ടിച്ചാത്തന്‍ പൂജ ഇതെല്ലാം വെളിച്ചം വീശുന്നത് മറ്റൊന്നിലേക്കും അല്ല. പാലക്കാടിന്റെ ചിലഭാഗങ്ങളില്‍ മുതിര്‍ന്നവരെ ‘അച്ചാ’ എന്ന് അഭിസംബോധന ചെയ്യുന്ന ഒരു രീതി നിലനില്‍ക്കു ന്നുണ്ട്; അച്ചന്‍, ആര്യന്‍, അയ്യന്‍ എന്നിവ ബുദ്ധന്റെ നാമങ്ങളാണല്ലോ. പാരമ്പര്യമായി പകര്ന്നുന വന്ന ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമാണിത്.
      ഈ ഭാഗങ്ങളിലെ പ്രശസ്തമായ പലക്ഷേത്രങ്ങളും; ചിനക്കത്തൂര്‍, തിരുവില്വാമല, പഴയന്നൂര്‍ ഭഗവതി ക്ഷേത്രം എന്നിവയ്‌ക്കെല്ലാം ബുദ്ധമതവുമായി അഭേദ്യമായ ബന്ധമുണ്ട്. പഴയന്നൂര്‍ ഭഗവതിക്ഷേത്രത്തിലെ വിഷ്ണുവിന്റെയും അന്നപൂര്‍ണ്ണേശ്വരിയുടെയും പ്രതിഷ്ഠകള്‍ യഥാക്രമം പള്ളിപ്പുറത്തപ്പന്‍, പള്ളിപ്പുറത്തമ്മ എനിങ്ങനെയാണ് അറിയപ്പെടുന്നത്. പാലി ഭാഷയില്‍ ‘പള്ളി’ എന്ന പദം ബുദ്ധമത വിഹാരത്തെ കുറിക്കുന്നു.
        അതുപോലെ തിരുവില്വാമല രാമക്ഷേത്രം സാമൂതിരിയുടെ ഭരണകാലം വരെ ബുദ്ധമത കേന്ദ്രമായിരുന്നു. ആര്യങ്കാവ് എന്ന പേരും അവിടെ അരങ്ങേറുന്ന കെട്ടുകാഴ്ചകളും ഷൊര്‍ണൂര്‍ ആര്യങ്കാവിന്റെ മത പാരമ്പര്യം കാണിക്കുന്നു. തിരുവില്വാമല പുനര്‍ജനി ഗുഹകള്‍ ശ്രമന പാരമ്പര്യത്തിന്റെ ഭാഗമാണ്. പാലപ്പുറത്തെ ചിനക്കത്തൂര്‍ കാവിന് ബുദ്ധമതവുമായുള്ള ബന്ധം ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങളും തിരുവില്വാമലയുമായി ബന്ധപ്പെട്ടുകിടക്കുന്ന മിത്തുകളില്‍ നിന്നും വായിച്ചെടുക്കാം. ചിനക്കത്തൂര്‍ എന്ന നാമം ‘ജിനക്കല്‍’ എന്ന പദത്തില്‍ നിന്നുണ്ടായതാണ്. ഇവിടുത്തെ ദേവിയെക്കുറിച്ചുള്ള മിത്ത് ഇവിടെ അരങ്ങേറിയ കൊടിയ മത ഹിംസയെ കാണിക്കുന്നതാണ്. ഈ മിത്തില്‍ ശ്രീരാമനും ലക്ഷ്മണനും തിരുവില്വാമലയില്‍ വരികയും മലമുകളില്‍ നിന്ന് അയ്യപ്പനെയും ദേവിയും ആട്ടിപുറത്താക്കുകയും ചെയ്യുന്നു. അയ്യപ്പന്‍ മലയുടെ അടിയില്‍ ഇരിക്കുകയും ദേവി പുഴകടന്നോടി ‘അയ്യയ്യോ രക്ഷിക്കണേ’ എന്ന് നിലവിളിച്ചു ചിനക്കത്തൂര്‍ വന്നിരിക്കുകയും ചെയ്തു എന്നുള്ളതാണ്. ഇതിലെ അയ്യപ്പന്‍ തിരുവില്വാമലയിലെ പ്രധാന ബുദ്ധമത പ്രതിഷ്ഠയാവം കുണ്ടിലയ്യപ്പന്‍ എന്നൊരു പ്രതിഷ്ഠ തിരുവില്വാമലയില്‍ ഉണ്ട്.
       ഈ ഭാഗങ്ങളില്‍ നടമാടിയ കടുത്ത ഹിംസയില്‍ നിന്ന് രക്ഷപെട്ടോടിയ ജനങ്ങള്‍ (ഭിക്ഷുണികളും) പുഴകടന്നോടി പലപ്പുറത്തു അഭയം നേടിയതും അയ്യ! അയ്യ! രക്ഷിക്കണേ എന്ന് ബുദ്ധഭഗവാനോട് അപേക്ഷിച്ചതിന്റെയും ഓര്‍മ പുതുക്കലാണ് ചിനക്കത്തൂര്‍ കാവില്‍ ഇപ്പോഴും ഉത്സവം കൊടിയേറിയാല്‍ ഏഴു ദേശങ്ങളിലേയും ജനങ്ങളുടെ അയ്യയ്യയോ വിളി എന്ന ആചാരം. ഈ ക്ഷേത്രത്തിലെ ആചാരങ്ങളില്‍ കീഴ്ജാതിക്കാര്‍ക്കുള്ള പങ്ക് ഇവിടുത്തെ ബുദ്ധമത പാരമ്പര്യം തന്നെയാണ്. ഇവിടുത്തെ കുതിരകളി സാമൂതിരിയുടെ കീഴടക്കലിന്റെയും ഹൈന്ദവവത്കരണത്തിന്റെയും ഓര്‍മ പുതുക്കല്‍ കൂടിയാണ്
       ക്രിസ്തുവിനു മുന്‍പുതന്നെ കേരളദേശത്ത് ബുദ്ധമതം നിലവിലുണ്ടായിരുന്നു.അശോകന്‍ ശ്രീ ലങ്കയില്‍ എത്തിച്ച മതം അവിടെ പ്രചാരം നേടിയ ശേഷമാണ് ഇവിടെയെത്തുന്നത്.ലങ്കയിലെ ഭൂരിപക്ഷം ജനങ്ങളും ആസ്ട്രലോയിദ് വിഭാഗക്കാരാണ്.(സിംഹള ഭൂരിപക്ഷം ആസ്ട്രലോയ്ടുകള്‍ തന്നെ.)അസ്ട്രലോയിദ് വിഭാഗക്കാരായ ബുദ്ധ ഭിക്ഷുക്കളും അനുയായികളും ആണ് കേരളത്തില്‍ മതം പ്രചരിപ്പിച്ചത്.കേരളത്തിലെ ആസ്ട്രലോയിടുകളില്‍ ഒരു വിഭാഗം ബുദ്ധ മതക്കാരായി മാറി.കാവുകളില്‍ ആരാധന നടത്തിവന്നവര്‍ ആലയങ്ങളില്‍ ആരാധന നടത്തുന്ന രീതിയിലേക്ക് വഴിമാറുന്നത്‌ ഇക്കാലത്താണ്.ബുധമതക്കാര്‍ക്ക് ഇവിടെ പ്രകടമായ ഒരു ആധിപത്യം സ്ഥാപിക്കുന്നതിന് അക്കാലത്ത് കഴിയുകയുണ്ടായി. എന്നാല്‍,കാലക്രമേണ അവരുടെ ഇടയില്‍ ഉണ്ടായ വേര്‍തിരിവുകളും,അപചയങ്ങളും ബുദ്ധ മതത്തോട് ജനങ്ങളില്‍ വിമുഖത വളര്‍ത്തി.ഇക്കാലത്താണ്(ഏതാണ്ട് മൂന്നാം നൂറ്റാണ്ടിനു ശേഷം)സങ്കര വര്‍ഗ ബ്രാഹ്മണരുടെ ആദ്യ സന്ഖങ്ങള്‍ തന്ത്ര മന്ത്ര തട്ടിപ്പുകളുമായി ഇവിടെ എത്തുന്നത്‌.ആസ്ട്രലോയിടുകളുടെ പ്രാചീന സമ്പ്രദായത്തോട് പൊരുത്തപ്പെടുന്ന ബഹു ദൈവ വിശ്വാസവുമായാണ് അവരെതുന്നത്."സായിപ്പിന് മുന്നില്‍ കവാത്ത് മറന്ന "ആസ്ട്രലോയിടുകള്‍ അത്തരക്കാരുടെ അടിമകളായ കഥ നാം നേരത്തെ കണ്ടു കഴിഞ്ഞു.ആസ്ട്രലോയിദ് നാട് വാഴികള്‍ അവരെ കാവുകളുടെയും ബുദ്ധ വിഹാരങ്ങളുടെയും നിയന്ത്രണം എല്പിച്ചതോടെ ബുദ്ധ മതത്തിന്റെ ശവപ്പെട്ടിയില്‍ ആദ്യ ആണി അടിക്കപ്പെട്ടു.ബുദ്ധ വിഹാരങ്ങളിലെ ആരാധനക്ക് നേതൃത്വം നല്‍കിവന്ന ആസ്ട്രലോയിടുകളെ അവര്‍ നൂലിട്ടു ബ്രാഹ്മണര്‍ ആക്കി കൂടെ കൂട്ടി.എതിര്‍ത്തവരെ നാട് വാഴികളുടെ സഹായത്തോടെ വക വരുത്തി.കാലക്രമേണ ബുദ്ധ പ്രതിമകള്‍ എടുത്തു മാറ്റി ഹിന്ദു ദൈവ പ്രതിഷ്ടകളിലൂടെ അവര്‍ ആരാധനാലയങ്ങള്‍ക്ക് മേല്‍ സമ്പൂര്‍ണ നിയന്ത്രണം നേടി.പില്‍ക്കാല ചരിത്രമെല്ലാം നമുക്ക് അറിവുള്ളതാണല്ലോ.(ശബരി മല,കൊടുങ്ങല്ലൂര്‍,ചേര്‍ത്തല,ചെട്ടികുളങ്ങര,തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ പണ്ട് ബുദ്ധ വിഹാരങ്ങള്‍ ആയിരുന്നു എന്നതോര്‍ക്കുക.)
      ബുദ്ധമതം ക്ഷയിച്ചതിനു പിന്നിലെ വംശീയ സ്വാധീനം എന്തെന്ന് നമുക്ക് പരിശോധിക്കാം.
       ശ്രീ ലങ്കയിലെ ആസ്ട്രലോയിദ് വംശജരാണ്‌ ഇവിടുത്തെ ആസ്ട്രലോയിടുകള്‍ക്കിടയില്‍ മതം പ്രചരിപ്പിച്ചത്.കുറേക്കാലം അവര്‍ അത് കൊണ്ട് നടന്നെങ്കിലും തൊലി വെളുപ്പുള്ള സങ്കര വര്‍ഗക്കാരന്റെ മതമാണ്‌ അവര്‍ക്ക് പില്‍കാലത്ത് സ്വീകാര്യമായത്‌.ആസ്ട്രലോയിടുകളുടെ വെളുപ്പിനോടുള്ള വിധേയത്വമാണ് നമുക്കിവിടെ കാണാനാകുന്നത്.തങ്ങളെ പോലുള്ള തവിട്ടു നിറക്കാരുടെ ശരണ മന്ത്രങ്ങളെ കാള്‍ അവര്‍ക്ക് പഥ്യമായി തോന്നിയത് വെള്ള തൊലിക്കാരുടെ വേദം ഓതല്‍ ആയിരുന്നു എന്ന് സാരം.ബുദ്ധ മതത്തിനുണ്ടായഅപച്ചയതോടോപ്പമോ അതിനേക്കാള്‍ ഏറെയോ ഈ മതം ഇവിടെ ക്ഷയിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ വംശീയ ഘടകം തന്നെ...

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...