Friday, August 11, 2017

ളംകെട്ടി നില്‍ക്കുന്ന ചോരകണ്ട്
മാറി നില്‍ക്കാനാവില്ലൊരുമ്മക്കും ..

മാറ് പിളര്‍ന്നു
ഗര്‍ഭപാത്രത്തിന്റെ ഉള്ളറകളില്‍നിന്നും
വാരിവലിച്ചിട്ടൊരു കു'ടല്‍മാല കാണ്‍കെ,
കാര്‍ന്നു തിന്നുന്ന നൊമ്പരത്തോടമ്മ
കേഴുന്നിതിന്നും  പിന്ചോമാനയുടെ
മാനത്തിനായ് മാത്രം.

തിളച്ചു പൊന്തിയ നിന്‍ കാമാഗ്നിയില്‍
പിന്ചോമനയുടെ കുരുന്നു മാറിടം,
കുരുന്നു മാംസം.
വലിച്ചുവാരി നീ തിന്നു തീര്‍ത്തതൊരു
കായ്ക്കാത്ത മാങ്കനി..

പിന്ച്ചുകാലുകള്‍
പിച്ചവെച്ചു തീര്‍ന്നില്ലെന്‍ മുറ്റത്ത്,
കുഞ്ഞു കൊലുസിന്‍
മണികിലുക്കം മാഞ്ഞിട്ടില്ലെന്‍ മനസ്സില്‍.
കുഞ്ഞിളം പല്ല് വിരിഞ്ഞിട്ടില്ലിത് വരെ
കണ്കുളിര്‍ക്കെ കണ്ടില്ലെന്‍
പൈതലിന്‍ പുഞ്ചിരി.
എന്നിട്ടും നീ തിന്നു തീര്‍ത്തു
ഈ മൂക്കാത്ത മാങ്കനി .
വാരിയെടുത്തോമാനിക്കാന്‍
തോന്നുമീ കുഞ്ഞിനെ
വാരിയെടുത്ത് പിച്ചി
ചീന്തുമെന്നറിയാതെ
മുത്തങ്ങള്‍ നല്‍കിയ കുരുന്നു-
 ചുണ്ടുകള്‍ നീ ചവച്ചു തുപ്പിയ നേരം
വെന്തെരിയുമീ അമ്മതന്‍ ചുടു കണ്ണുനീരില്‍
ചമ്പലായ് തീരുമീ കുരുന്നു ചോരയില്‍,
നീ മുക്കി കടഞ്ഞെടുത്തൊരു രതി കലാപം

ശാപമല്ലിത്,
പെറ്റമ്മ നോറ്റ നൊമ്പരം.










No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...