Thursday, August 10, 2017


ടിവസ്ത്രം മാത്രം
മോഷ്ടിക്കുന്ന ഒരു കള്ളൻ
ഞങ്ങളുടെ തെരുവിലും
എത്തിയിരിക്കുന്നു...!
പകലെല്ലാം പെൺവീടുകൾ
നോക്കിവച്ച്
ഏതുരാവിലും, ഏതിരുട്ടിലും
കാറ്റിനെപ്പോലെ പതുങ്ങിവന്ന്
അടിവസ്ത്രവുമായി കടന്നുകളയും
അടിവസ്ത്രമുള്ള
ഓരോ ആയമ്മമാരും
ഞെട്ടിവിറച്ചു...
നാടായ നാടെല്ലാം
സംസാരം ഇതുമാത്രമായി
ഓരോ വീടുകളിലും
ഓരോ ദിനങ്ങളിൽ
ഓരോ അടിവസ്ത്രം വീതം
കാണാതായിത്തുടങ്ങി
അടിവസ്ത്രം കാണാതെ പോവാത്ത
വീടുകളെ
ആളുകൾ അവജ്ഞയോടെ
നോക്കാൻ തുടങ്ങി
ഒരെണ്ണം പോലും മോഷ്ടിക്കപ്പെടാത്തവർ
എന്തോ കുറവുള്ളവരെപ്പോലെ
തലകുനിച്ചു
പുഴയായ പുഴയിലും
കുളമായ കുളത്തിലുമെല്ലാം
പരസ്പരം കാണും തരത്തിൽ
അടിവസ്ത്രങ്ങൾ
അലക്കാൻ തുടങ്ങി
അയയിലും
പുരപ്പുറത്തും
മതിലിന്മേലും
പുൽത്തകിടിയിലും
അവ ഉണങ്ങാൻ കിടന്നു
പലനിറങ്ങളിലും
ഫാഷനിലും
അടുത്ത നിമിഷത്തിൽ
അപഹരിക്കപ്പെട്ടേക്കാവുന്ന
മുതല് പോലെ
വെയിലേറ്റ് വെട്ടിത്തിളച്ചു
അന്നുമുതൽക്കാണ്
താറുടുത്തിരുന്നവരും,
മുറിമുണ്ടുടുത്തിരുന്നവരും
അരികുകളിൽ തൊങ്ങലുകൾ
തുന്നിപ്പിടിപ്പിച്ച
അടിവസ്ത്രങ്ങൾ അണിയാൻ തുടങ്ങുന്നതും,
നാലാളെ കാണിക്കാൻ
കൊള്ളാവുന്ന
ഒരടിവസ്ത്രം പോലുമില്ലല്ലോ
എന്നോർത്ത്‌
ഞാനേറെ സങ്കടപ്പെടുന്നതും....!

1 comment:

  1. അടിവസ്ത്രം മണക്കുന്നു

    ReplyDelete

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...