Tuesday, August 29, 2017

ആൾദൈവങ്ങൾ:രജിശങ്കർൾദൈവങ്ങളെയേ ഞാൻ  വിശ്വസിക്കാറുള്ളു.
കാരണം
ആളുകൾക്കേ ദൈവങ്ങളാകാനാകൂ.

ആളുകൾ 
ദൈവങ്ങളാകുന്നതെങ്ങനെയാണ്?
വേദനയിലേക്കൊരു മരുന്ന്, കണ്ണീരിലേക്കൊരു വിരൽ,
നഗ്നതയിലേക്കൊരു തുണി,
വിശപ്പിലേക്കൊരു നിറഞ്ഞ പാത്രം, ദാഹിച്ചു വലഞ്ഞവരിലേക്കൊരു തണുത്ത  അരുവി,
ചിതറിപ്പോയ പീഢിതർക്കിടയിലൊരിടയൻ.!

ആളല്ലാത്ത ദൈവമിങ്ങനെ
ഒളിച്ചിരിക്കുന്നതെന്തിനാണ്?
അപകർഷത്തിലാഴ്ന്നവനെപ്പോലെ, തെറ്റ്കാരനേപ്പോലെ മുഖം മറക്കുന്നതെന്തിനാണ്?

ആളല്ലാത്ത ദൈവങ്ങൾ;
അവരെനിക്ക് നൽകുന്ന  ജീവിത പാഠങ്ങളെന്ത്?
ഘനമേഘങ്ങളിലും വന്യമരുസ്ഥലികളിലും മറഞ്ഞിരുന്ന്കൊണ്ട് ചെയ്യുന്ന വലക്കുന്ന ചര്യകളോ?
അപരനെ അന്നത്തിനായ് ആസ്തിക്കായ് കുത്തിവീഴ്ത്താനുള്ള വിശുദ്ധീകരിച്ച കുടിലതയോ!!

സ്പാർട്ടക്കസ്


ആളല്ലാത്ത ദൈവത്തിൻറെ നീതിക്കെതിരെ,
മുഖംമുറിഞ്ഞ് തിരിഞ്ഞ്  നിന്നവൻ.!
അവൻറെ ഹൃദയത്തേക്കാൾ വലിയ പുൽമേട് ഞാൻ  കണ്ടിട്ടില്ല.
അവൻറെ മിഴികൾക്ക് തുല്യം, കണ്ണീരിന് തുല്യം
ഏത് വിശുദ്ധ തടാകമാണ്
പുണ്യ നദിയാണ് ഞാൻ  കണ്ടിരിക്കുന്നത്??
അവൻ പീഢിതരുടെ രക്തത്തുള്ളികളിൽനിന്നും;
ചുളുങ്ങിപ്പോയ ആത്മവീര്യത്തെ
കുന്തമുനയായ് മൂർച്ച കൂട്ടിയവൻ.
അവൻ
കുരിശിൽ മരിച്ച ദൈവം.
അവൻറെ ഹൃദയം മനുഷ്യരുടേതായിയിരുന്നു.
മുകളിലൊരു പിതാവോ
താഴെയൊരു മാതാവോ
ഇല്ലാതിരുന്നത് കൊണ്ട്
ആരവങ്ങൾക്കും രോധനത്തിനുമിടയിൽ നിശബ്ദനായി.

അവൻ ദൈവമാകുന്നു.
i
ദേവാലയങ്ങളുടെ തെരുവും കടന്ന് ബൊളീവിയൻ കാട്ടിലേക്ക് പോയ ചെ ഗുവേര....
സ്വർഗ്ഗത്തിൻറെ വാതിൽ സൂക്ഷിപ്പ്കാർ അതിനായി
ഒരു നരകം തന്നെ തീർത്ത് വെച്ച് കാത്തിരുന്നു.
അവൻ ദൈവമാകുന്നു;
ജീവൻറെ ഉപ്പ്;
അതെന്തെന്ന് അവനറിഞ്ഞിരുന്നു.


ന്ധങ്ങളെ നനുത്ത പുതപ്പെടുത്ത് മാറ്റുംപോലെ
ഉപേക്ഷിച്ചിറങ്ങിയ സിദ്ധാർത്ഥൻ വെളിച്ചത്തിനായീ കാത്തിരുന്നവരെ കടന്നൊരു മഹാവെളിച്ചമായി.

ഇലകൾക്കും മനുഷ്യനും അവസാനം പറയാനുള്ളത് ഒന്നാണന്നവൻ തിരിച്ചറിഞ്ഞു.
സിത്ഥാർത്ഥാ;
നീ ദൈവമായന്ന് ഞാൻ  പറയുമ്പോൾ
ബുദ്ധനായിരുന്ന് നീയെന്നെ നോക്കിച്ചിരിക്കും.
എനിക്കറിയാം;
നീ അറിയില്ലന്ന് പറഞ്ഞതും,
ഞാൻ  അറിഞ്ഞന്ന് പറഞ്ഞതും
ശരിയാണെന്ന്.

അതുകൊണ്ട് നീ
ദൈവമാകുന്നു!!.!

കാവല്‍ക്കാരാ രാത്രിയെന്തായി ? രജിശങ്കര്‍

    

കാവല്‍ക്കാരാ  രാത്രിയെന്തായി?
നരച്ചുകീറിയ ആകാശത്തിനു കീഴെ 
വി ള്ളലില്ലാത്ത  ഇരുള്‍ ഗര്‍ത്തത്തിലിരിക്കുംപോള്‍ 
സമയ വൃത്തത്തിന്‍റെ  അടയാള വരകള്‍ 
ക ണ്ണിലുടക്കുന്നില്ല
കണ്ണീരുപ്പു മണക്കുന്ന കാറ്റില്‍ 
നെടുവീര്‍പ്പുകള്‍ കനല്‍ക്കട്ടകളായ് 
പറന്നുപോകുന്നു 

അടക്കമില്ലാത്ത തിരകള്‍ 
പടകിനെ,ഇളക്കിയിളക്കി രസിക്കുന്നു 
ഇവിടെ കാഴ്ചകള്‍ കാതുകള്‍ക്ക് കൈമാറിയിരിക്കുന്നു 
ചേതനയറ്റ കുരുന്നിന്‍റെയുടല്‍ 
ആഴങ്ങളിലേക്ക് പിടിയൂര്‍ന്നിറങ്ങുമ്പോഴും 
രാത്രി പകലാക്കുന്ന വന്‍കരകള്‍ 
അകലെത്തന്നെ നിന്നു
ഇരുളിനെ പ്രസവിച്ച രാത്രി 
ഒരു കടുവയായ് കാലത്തെ കവര്‍ന്നു 
ഉണര്‍ന്നിരിക്കുന്നു 

എങ്കിലും ഇരുട്ടിന്റെ കാവല്‍ക്കാരാ,
രാത്രിയെന്തായി ?ചാനൽ 18 ലെ ദളിത് മാധ്യമ പ്രവർത്തകക്ക് ഉണ്ടായ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ ചർച്ചകളിൽ 10% പോലും ജാതിപീഡനത്തെ കുറിച്ചോ, തൊഴിൽ അവകാശത്തെ കുറിച്ചോ, ഒരു സ്ത്രീ എന്നനിലയിൽ അനുഭവികേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ചോ പൊതുവിൽ നീതിയെ കുറിച്ചോ അല്ലായിരുന്നു!

പലർക്കും അവരവരുടെ അജൻഡകളാണ് .
വെക്തി താല്പര്യം മുതൽ സ്ഥാപനതാൽപര്യങ്ങൾ വരെ പലതും കണ്ടു. 
ഭീഷണികൾ മുതൽ തെറി വിളികൾവരെ.
ഒരു വിഷയം അതിന്റെ പേരിഫറിയിലോ അല്ലെങ്കിൽ യാതൊരു ബന്ധവുമില്ലാത്ത പ്രശ്നങ്ങളിലോ കുടുക്കി ചർച്ചചെയ്തു അപ്രസക്തമാക്കുന്ന ഒരു തന്ത്രമാണ് നടന്നത്. 
നിങ്ങൾക്ക് ഇരക്കൊപ്പം നിന്നുകൊണ്ടുതന്നെ ഇരക്കെതിരെ നടക്കുന്ന നീതി നിഷേധതത്തിൽ പങ്കാളിയാവാം. ഈ solidarity എന്ന് പറയുന്നത് ഇത്തരം ചില സൂക്ഷ്മതകൂടി ആവശ്യപ്പെടുന്നുണ്ട്.
(ഈ പോസ്റ്റിനുമേൽ ഒരു ചർച്ചക്കോ , വിശദീകരണത്തിനോ സൗകര്യമില്ല
  പ്പോഴേക്കും
അവൾ മരിച്ചിരുന്നു
വിരലറ്റങ്ങളിൽ നിന്ന്‌
വഴുതി വീഴുന്ന
പ്രാർഥനകളിലൂടെ
ഒരു വീട്
നടന്നു പോവുന്നു
കാലം തെറ്റി പൂത്ത
എരിക്കിൻ ചില്ലയുടെ
പകപ്പാണ് നാവിൽ
തുടച്ചു മിനുക്കിയ
തറയിൽ
പണ്ടുണ്ടായിരുന്ന
പാദങ്ങളുടെ നൃത്തചുവടുകൾ
തോരാനിട്ട തുണികളിൽ
പഴയൊരു
നിഴൽ വരഞ്ഞ
കൈപ്പാടുകൾ
ഒരു കരച്ചിലിനിരുപുറം
താമസിക്കുന്ന
രണ്ടു പേർ
മുഖം നോക്കുന്ന
കണ്ണാടിയിൽ
ഒരു കുഴി ഇരുട്ട്
വേര് കൂർപ്പിക്കുന്നു
മേശ വലിപ്പിനടിയിൽ
ഒറ്റയ്ക്കൊരു കാടാവുന്ന
പടർച്ചകളുണ്ട്
കിടക്കയിലെ മരുഭൂമിയിൽ
മേഘമേ മേഘമേ
എന്നാർത്തൊരു ദാഹം
അനാഥമാവുന്നു
അടുക്കുതെറ്റിയ
പുസ്തകകൂട്ടങ്ങളിൽ
ഉപ്പ് മണക്കുന്ന
കടൽപ്പുറ്റ്
പറക്കുമ്പോൾ
ചിറകറ്റ് വീണ
പക്ഷികളുടെ ആകാശത്തെ
വെറുതെ നോക്കിനിൽക്കുന്ന
ഉമ്മറത്തൂണുകൾ
കാണാത്ത ദിക്കുകളിൽ
പെയ്യുന്ന ജാലകപ്പടിയിലേയ്ക്ക്
കാലുകൾ
പിണച്ചു വച്ചു
വഴിയിറമ്പിലേയ്ക്കൊരു
കാത്തിരിപ്പ്
കണ്ണ് നീട്ടുന്നുണ്ട്
മറന്നു വച്ച ഉടൽ
തിരഞ്ഞു വരുന്നകാറ്റേ
ഞങ്ങളെയിങ്ങനെ
തണുപ്പിക്കുന്നത്‌
എന്തിനാണ്?Monday, August 28, 2017
തെന്നിക്കാറ്റെടുത്ത്  വെച്ച കുളമ്പടികള്‍ 
       രജിശങ്കര്‍ 
രോ മതിലും 
മുന്നിലുയരുമ്പോള്‍
ഒരു കുടമാണിയൊച്ച
കേള്‍ക്കാത്തവരാരുണ്ട്?
ചുഴലിക്കാറ്റിന്റെ
ചക്രങ്ങളിട്ട വണ്ടി,
പൊള്ളുംപോഴൊക്കെ
എന്നെ വന്നുഴിഞ്ഞു നില്‍ക്കാറുണ്ട്.
ഒരുചാട്ടവാറിന്റെ മൂളക്കം ,
തെന്നിക്കാറ്റെടുത്തുവച്ചത്,
ഇടക്കിടെ
മൂളിമൂളി മുഴക്കാറുണ്ട് .
അപ്പോള്‍
മടയിലടിഞ്ഞുപോയ
ചത്തിട്ടും കെടാത്ത ആത്മാക്കള്‍
പൊള്ളിപ്പോയ ഉള്ളം തണുപ്പിക്കുന്നത്
ഞാന്‍ കണ്ടിട്ടുണ്ട് .
ചാവുകളുടെ ചക്രശ്വാസമാണ്
പ്രാന്തന്‍ കാറ്റുകളെന്ന്
വല്യമ്മച്ചിയന്നു പറഞ്ഞപ്പോള്‍
അന്നെനിക്കത്തു തിരിഞ്ഞില്ല.
തെന്നിക്കാറ്റെടുത്തുവച്ച
കുളമ്പടിയോച്ച
ചത്തവനെ എഴുന്നെല്‍പ്പിക്കുമെന്നു....
അവരിലൊരാളുടെ സ്വരം കേള്‍ക്കും വരെ
വടതിക്കാറ്റിലുലഞ്ഞു കൊള്‍ക .
വര;ഇ.വി.അനില്‍

Saturday, August 26, 2017വെയിലുകൊണ്ടു
കറുത്തുപോയെന്നു 
നെറ്റി തലോടുന്നു രാത്രിയെ
വെളിച്ചത്തെഴുത്തിനിരുത്തിയ
തിനുരുട്ടില്ലന്നു കരഞ്ഞു
നിലാവിൻറെ സ്ളേറ്റിലെഴുതിയ
ഹൃദയം തെളിയാതെ
ചകോരം കുറുകി
മനസ്സു
പുലർന്നു .
റേഡിയോ പൂട്ടി
തകരവാതിലിനുകൊളുത്തിട്ടു
വീടുമടുക്കളയും
വാരിക്കെട്ടിയ ബാഗുമെടുത്തു
നടന്നു തിന്നുകൊണ്ടും
തനിയെ
പറഞ്ഞുകൊണ്ടും
വൈകിയതിനു
തയ്യൽക്കടയിലൊരു
മിഷ്യൻ കാലുകഴച്ചു
കുമ്പിട്ടുനിന്നു.
എത്ര തയ്ച്ചിട്ടും
മറുകരതുന്നിത്തീരാതെ
സഞ്ചിയുംനെഞ്ചുമഴിഞ്ഞു
വെന്തുപോകാതെസന്ധ്യ
തിളയ്ക്കുന്ന
ബസ്സിൽ
ഊരിയിറങ്ങി
നടന്നോടിയൊരുകിടുകിടുപ്പു
മക്കളെയെന്നൊരു
വള്ളിചെരിപ്പൂരിയിടുന്നൊറ്റ
മുറിയുള്ള
രാത്രി .
കണ്ണടുപ്പു
പുകഞ്ഞു നീറി
മൂക്കിൻതുമ്പിൽ
നിന്നൊരുതുള്ളിവിയർപ്പിറ്റു
വീണു,രക്തമെണ്ണയിറ്റിച്ച
മീൻകറി കൂട്ടി
പാതിയുറക്കത്തിനുവാരി
ക്കൊടുത്തു,കഴുകിത്തുട
ച്ചൊരുമിച്ചിരിട്ടുകെട്ടിപ്പിടിച്ചു
ഓർമ്മകൾകുപ്പിച്ചില്ലു
കടിച്ചുചവച്ചിറക്കുന്നവിഞ്ഞ
പായ,വെളുക്കുംവരെ
കീറത്തുണി ചങ്കിൽ
വെട്ടിയുംതുന്നിയും
കണ്ണുമിഴിച്ച
സൂചിയും
നൂലും

Thursday, August 24, 2017

'വിധേയത്വമുണ്ടാക്കാനായിരുന്നു അംബേദ്ക്കറെ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലിയുടെ ചെയര്‍മാനാക്കിയത്. ഇതില്‍ മഹാത്മഗാന്ധിയുടെകൂടി അതിസാമര്‍ത്ഥ്യം കൂടിയായിരുന്നു. കാരണം അംബേദ്ക്കര്‍ തയ്യറാക്കുന്ന ഭരണഘടനയോട്, അക്കാര്യം കൊണ്ട് തന്നെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ വിധേയത്വം കാണിച്ചുകൊള്ളുമെന്ന ധാരണയായിരുന്നു അതിന് പിന്നില്‍. അതെത്രമാത്രം ശരിയായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെടുന്നുമുണ്ട്''. എന്നാണ് ആനന്ദ് തെല്‍തുംദെ പറയുന്നത്.
ഭരണഘടനാ അവകാശങ്ങളെയും പൗരാവകാശങ്ങളെയും കൂടുതൽ ഉയർത്തിപ്പിടിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യയിലെ ദലിതർ ഇക്കാലം വരെയും കടന്നു പോകുന്നത്. അതിനെ 'വിധേയത്വം' എന്നൊക്കെ ചുരുക്കിക്കാണുന്നത് വളരെ കുഴപ്പം പിടിച്ച രാഷ്ട്രീയമാണ്.
കൂടാതെ അംബേദ്കറുടെ ഭരണഘടനാ സമിതി പ്രവേശനത്തെപോലും എത്ര ചുരുക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്തിരിക്കുന്നു എന്നും കാണാം. കേവലം ഗാന്ധിയുടെ അതിസാമർത്ഥ്യം കൊണ്ടൊന്നുമല്ല അംബേദ്കർ ഭരണഘടനാ നിർമ്മാണ സമിതി ചെയർമാനായത് എന്ന് അദ്ദേഹത്തിന്റെ സഭയിലെ ആദ്യ ഇടപെടൽ മുതൽ ശ്രദ്ധിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ.
അംബേദ്കർ ഭരണഘടനാ നിർമ്മാണ സമിതിയിൽ എത്തിയ ശ്രമകരമായ സംഭവത്തിന്റെ ചരിത്രം അറിഞ്ഞിരിക്കുന്നത് തന്നെ വലിയ ഒരളവോളമുള്ള തെറ്റിധാരണകൾ മാറ്റാൻ സഹായകമാകും എന്ന് തോന്നുന്നു. ഈ വിഷയത്തെക്കുറിച്ച് വളരെ നാളുകൾക്ക് മുമ്പ് മറ്റൊരു അവസരത്തിൽ Saji Cheramanഎഴുതിയ ഒരു പോസ്റ്റ് ചുവടെ
-----------------------------------------------
1946 മെയിലാണ് ക്യാബിനറ്റ് മിഷന്‍ ഭരണഘടന നിര്‍മ്മാണ സഭയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 1946 ജുലൈയിലായിരുന്നു തെരഞ്ഞെടുപ്പ്. ആകെ 389 അംഗങ്ങള്‍. 93 പേര്‍ നാട്ടു രാജ്യങ്ങളെ പ്രതിനിധികരിച്ച് തെരഞ്ഞെടുക്കപ്പെടും. ബാക്കി 296 അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് ജൂലൈയില്‍ തെരഞ്ഞെടുപ്പ്. നിലവിലുള്ള പ്രവിശ്യ നിയമസഭാ അംഗങ്ങളാണ് വോട്ടര്‍മാര്‍. അംബേദ്‌കറടെ പാര്‍ട്ടിയായ അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്‍ തൊട്ടു മുന്‍പ് നടന്ന പ്രവിശ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും മദിരാശിയില്‍ രണ്ട് സിറ്റിലും ബംഗാളില്‍ ഒരു സിറ്റിലും (അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്‍ നേതാവായ ജോഗേന്ദ്രനാഥ മണ്ഡല്‍) മാത്രമാണ് വിജയിക്കാനായത്. 5 പ്രവിശ്യാ നിയമസഭാ അംഗങ്ങളുടെ വോട്ടു നേടിയാല്‍ മാത്രമേ ഒരാള്‍ ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമായിരുന്നുള്ളൂ. "അംബേദ്‌കര്‍ക്ക് മുന്നില്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ വാതിലുകള്‍ മാത്രമല്ല ജനാലകള്‍ കുടി അടഞ്ഞു കിടക്കുമെന്നാണ്" സര്‍ദാര്‍ പട്ടേല്‍ ഈയവസരത്തില്‍ പരസ്യമായി പ്രഖ്യാപിച്ചത്.
ജോഗേന്ദ്രനാഥ് മണ്ഡലിന്റെ നേത്യത്വത്തില്‍ അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്റെ നേതാക്കള്‍ ബാബാസാഹെബിനെ ബംഗാളിലേക്ക് ക്ഷണിച്ചു കൊണ്ട് പോയി അവിടെ നിന്നും മത്സരിപ്പിക്കുകയായിരുന്നു. ബംഗാള്‍ പ്രവിശ്യാ നിയമസഭയില്‍ ആകെയുള്ള 250 അംഗങ്ങളില്‍ 30 പേര്‍ പട്ടികജാതിക്കരായിരുന്നു. 26 കോണ്ഗ്രസ്സ് പട്ടികജാതിക്കാര്‍, 3 സ്വതന്ത്ര പട്ടികജാതി അംഗങ്ങള്‍, അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്റെ ഏക പ്രതിനിധിയായ ജോഗേന്ദ്രനാഥ് മണ്ടലും. അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന് നേതാക്കളും അതിന്റെ യുവജന വിഭാഗവും നടത്തിയ ഐതിഹാസികമായ ഒരു പോരാട്ടത്തിന്‍റെ ചരിത്രമാണ് പിന്നീട് അരങ്ങേറിയത്.
അംബേദ്കറെ പരാജയപ്പെടുത്തുന്നതിനായി കോണ്ഗ്രസിലെ പട്ടികജാതി എം എല്‍ എ മാര്‍ ബാബാസാഹെബിനു വോട്ടു ചെയ്യാതിരിക്കാനായും “മതേതരവാദികളായ” കോണ്ഗ്രസ്സ് രണ്ട് കാര്യങ്ങളാണ് ചെയ്തത്. 1. ഒരു പട്ടികാജതിക്കാരനെ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് കോണ്ഗ്രസ്സ് സ്ഥാനാര്‍ത്തിയാക്കി മത്സരിപ്പിച്ചു. 2. കോണ്ഗ്രസ്സ് എം എല്‍ എ മാര്‍ക്ക് വിപ്പ് നല്‍കി.
സ്വതന്ത്ര എം എല്‍ എയായ എന്‍ എന്‍ റായി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അംബേദ്‌കര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. അംബേദ്‌കര്‍ക്കു വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച കോണ്ഗ്രസ്സ് പട്ടികജാതി എം എല്‍ എ ഗയാനാഥ്‌ ബിശ്വാസിനെ കൊണ്ഗ്രസ്സുകാര്‍ തട്ടി കൊണ്ട് പോയി. പക്ഷെ പിന്നീട് അദ്ദേഹത്തെ മോചിപ്പിച്ചു കൊണ്ട് വന്നു അംബേദ്‌കര്‍ക്ക് വോട്ടു ചെയ്യിച്ചു. സ്വതന്ത്ര പട്ടികജാതി എം എല്‍ എ ആയിരുന്ന മുകുന്ദ ബെഹാരി മുല്ലിക് തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് അംബേദ്‌കര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ജോഗേന്ദ്രനാഥ് മണ്ഡലിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഫലമായി കോണ്ഗ്രസ്സ് പട്ടികജാതി എം എല്‍ എ ദ്വാരിക നാഥ് ബറുയി അവസാന നിമിഷം അംബേദ്‌കര്‍ക്ക് വോട്ടു ചെയ്തു. കൊണ്ഗ്രസ്സുകരായ കേത്രോനാഥ് സിംഗാ, പട്ടികവര്ഗ്ഗക്കാരനായ ബിര്‍ ബിര്‍സ തെരഞ്ഞെടുപ്പ് തിയതിയില്‍ ബംഗാള്‍ പ്രവിശ്യാ നിയമസഭാ മന്ദിരത്തിനു മുന്നില്‍ അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്റെ പ്രവര്‍ത്തകര്‍ നടത്തിയ ധീരമായ പ്രകടനത്തിന്റെ സ്വാധിനത്തില്‍ അംബേദ്‌കര്‍ക്ക് വോട്ടു ചെയ്തു.
വോട്ടെടുപ്പ് ദിവസം ആയിരകണക്കിന് അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്റെ പ്രവര്ത്തകാരാണ് ബംഗാള്‍ പ്രവിശ്യാ നിയമസഭാ മന്ദിരത്തിനു മുന്നില്‍ തടിച്ചു കുടിയത്. കല്‍ക്കട്ടയില്‍ താമസിക്കുന്ന പഞാബിലെ അയിത്തജാതിക്കാരുടെ പോരാട്ട മികവ് അംബേദ്‌കരുടെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. അംബേദ്‌കറെ പിന്തുണച്ചതിന്റെ പേരില്‍ അവരില്‍ പലരും ആക്രമിക്കപ്പെട്ടു. അവരുടെ വിടുകള്‍ അഗ്നിക്കിരയാക്കപ്പെട്ടു. പക്ഷെ അതൊന്നും അവരുടെ പോരാട്ട മികവിനെ പിന്നോട്ടടിച്ചില്ല. തെരഞ്ഞെടുപ്പ് ദിവസം (ജൂലൈ 18നു ) ബാബാ ബുദ്ധ സിംഗ് മഹനാല്‍ ഊരി പിടിച്ച വാളുമായിട്ടാണ് ബംഗാള്‍ നിയമ സഭാ മന്ദിരത്തിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നത്. പഞ്ചാബിലേ അയിത്തജാതിക്കാരും, ബംഗാളിലെ നാമ സുദ്രരും നടത്തിയത് ഐതിഹാസികമായ പോരാട്ടമായിരുന്നു.
വോട്ടെണ്ണിയപ്പോള്‍ 5 വോട്ടുകള്‍ വേണ്ടിടത്ത് 7 വോട്ടുകള്‍ കരസ്ഥാമാക്കിയാണ് അംബേദ്‌കര്‍ വിജയിച്ചത്.
ഇവിടെ ജോഗേന്ദ്ര നാഥിന് മുസ്ലിം ലീഗിന്റെ സഹായം ലഭിച്ചിട്ടുണ്ട്, കൊണ്ഗ്രസ്സുകാര്‍ തട്ടി കൊണ്ട് പോയ ഗയാനാഥ് ബിശ്വാസിനെ മോചിപ്പിക്കാനും, ചില പട്ടികജാതി എം എല്‍ എ മാരെ അംബേദ്‌കര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുവാനും.
പക്ഷെ പിന്നീട് ഇന്ത്യാ പാകിസ്താന്‍ വിഭജന വേളയില്‍ അംബേദ്‌കര്‍ പ്രതിനിധികരിച്ചിരുന്ന ജോഷൂര്‍ കുല്‍നാ എന്നീ പട്ടികാജാതി ഭുരിപക്ഷ പ്രേദേശങ്ങള്‍ പാകിസ്ഥാന് വിട്ടു നല്‍കി അംബേദ്കറെ കോണ്ഗ്രസ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും പുറത്താക്കുകയാനുണ്ടായത്.
ഇംഗ്ലണ്ടിലെ ഭരണ പ്രതിപക്ഷ നേതാക്കളുമായി അംബേദ്‌കര്‍ നടത്തിയ ഉജ്ജ്വലമായ നയതന്ത്രത്തിനോടുവിലാണ് വിണ്ടും അംബേദ്‌കര്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
എം ആര്‍ ജയാര്‍ക്കാര്‍ എന്ന കൊണ്ഗ്രസ്സുകാരന്‍ രാജിവെച്ച ഒഴിവില്‍ എതിരില്ലാതെ അംബേദ്‌കര്‍ വിണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതിനു കോണ്ഗ്രസ്സ് തന്നെ മുന്‍ കൈയെടുത്തു എന്നതാണ് രസകരമായ വസ്തുത. “ദേശിയ താല്പര്യത്തെ” മുന്‍ നിറുത്തിയാണ് കോണ്ഗ്രസ്സ് അങ്ങനെ പ്രവര്‍ത്തിച്ചത് എന്ന്‍ നമ്മുക്കങ്ങു വിശ്വസിക്കാം. പക്ഷെ 1947 ജൂലൈ 14നാണു അംബേദ്‌കര്‍ രണ്ടാമത് ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജുലൈ 15 നാണു ഇന്ത്യക്ക് അധികാര കൈമാറ്റം നടത്തുന്നതിനുള്ള തിയതി ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇത് ഒരു സുചനയായി കരുതാമെന്നാണ് ദാദാസാഹെബ് കാന്ഷിരാംജി നിരീക്ഷിച്ചത്.


Wednesday, August 23, 2017


ണ്ണോ,മനസ്സോ;
ഏതാണാണാദ്യം ഒരുക്കേണ്ടത്?
അതോ ഇവരണ്ടും ചേരുന്ന നേർവരയോ?
മണ്ണിൽ മാത്രം നട്ട മരങ്ങൾ
മാനം കണ്ടിട്ടില്ല.

പെണ്ണിന് 
അമ്മമനസ്സ് പകുത്ത് കൊടുക്കുന്നത് 
മരങ്ങളാണ്.
ഭൂമിയെ അമ്മയായറിയുന്നത്
പൂക്കളുടെ നിറക്കൂട്ടുകളിലൂടെയല്ല;
ഇലയുടെ നനുനനുപ്പിലൂടെയാണ്.


Tuesday, August 22, 2017
                       നരനായട്ടിനെന്തു പറയും? 
                           സത്യത്തില്‍ ലജ്ജിച്ചു 
                       തലതാഴ്ത്താതെ തരമില്ല..!

     
ന്ധവിശ്വാസം ,അനാചാരം, അജ്ഞത, നിരക്ഷരത, 
ദാരിദ്യം ഇതൊക്കെ കൊടികുത്തിവാഴുകയാണ് ഇന്നുംനിരവധി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍. അവരെ ബോധവ ല്‍ക്കരിക്കാനും നേര്‍വഴി കൊണ്ടുവരാനുമുള്ള ഒരു ശ്രമവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നോ മറ്റു സാമൂഹ്യസംഘടനകളില്‍ നിന്നോ ഉണ്ടാകുന്നുമില്ല.

ഇത് ജാര്‍ഖണ്ഡ് ല്‍ നിന്നുള്ള ചിത്രമാണ്. അന്ധവിശ്വാ സത്തിന്റെ പേരില്‍ ഒരു ഭിക്ഷക്കാരി സ്ത്രീയെ ജനക്കൂട്ടം തെരുവുപട്ടിയെപ്പോലെ നിഷ്ടൂരമായി തല്ലിക്കൊന്നു. കൂടാതെ അവരുടെ മകനെ മൃതപ്രായനാക്കിയ ഈ ചിത്രം കാണുക. മരിച്ചു കിടക്കുന്ന അമ്മയെ നോക്കി ശരീരമാകെ ചോരവാര്‍ന്നോലിക്കുന്ന ഈ പിഞ്ചുബാലന്‍ മനുഷ്യമാനസ്സാക്ഷിക്ക് മുന്നിലെ ചോദ്യചിഹ്നമാണ്.
എന്തായിരുന്നു ഇതിനുള്ള കാരണം ?
    കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തരേന്ത്യന്‍ സംസ്ഥാന ങ്ങളില്‍ , ഡല്‍ഹിയുള്‍പ്പെടെ ഒരപവാദപ്രചരണം ശക്തമാണ്.. അതായത് സ്ത്രീകളുടെ മുടി ആരോ അജ്ഞാതര്‍ മുറിച്ചു കളയുന്നു.
ഇത് ഒരു മിഥ്യാ പ്രചാരണമാണ്. മുടി മുറിച്ചു എന്ന പരാതിയുമായി നൂറു കണക്കിന് സ്ത്രീകള്‍ പോലീസിനെ സമീപിക്കുന്നത് നിത്യസംഭവമായി.. ഒക്കെ ദുരൂഹമായിരുന്നു. പോലീസ് വിശദമായി അന്വേഷിച്ചു. അതില്‍ കഴമ്പില്ലെന്ന് ബോദ്ധ്യമാകുക യും ചെയ്തു. ചില സ്ത്രീകള്‍ക്കുണ്ടാകുന്ന ഒരു പ്രത്യേക മാനസിക വിഭ്രാന്തിയാണ് ഇതിനുള്ള കാരണമെന്ന് പറയപ്പെടുന്നു.എന്നാല്‍ വിദ്യാസമ്പന്നര്‍ വരെ ഇത് വിശ്വസിക്കുകയും ഇതിന് അമിതപ്രചാരം നല്‍കുകയും ചെയ്യുന്നു എന്നതാണ് അതിശയകരം.
ഈ അഭ്യൂഹം മറ്റു സ്ഥലങ്ങളിലേക്കും കാട്ടുതീ പോലെ പരന്നു. ഉത്തരേന്ത്യയില്‍ ഗ്രാമങ്ങളിലോ നഗരങ്ങ ളിലോ താമസിച്ചവര്‍ക്ക് ഇത്തരം അഭ്യൂഹങ്ങള്‍ പുത്തരിയല്ല.
രക്ത രക്ഷസ്സ് ഇറങ്ങി, യക്ഷി വരുന്നു, ദുര്‍മന്ത്രവാദികള്‍ 
എത്തുന്നു, പിശാചുക്കള്‍ കൂട്ടമായി വരുന്നു, എന്നൊക്കെ പലപ്പോഴും അഭൂഹങ്ങള്‍ പരക്കുകയും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. !!!!

   ഇത് തടയാനെന്ന പേരില്‍ അവര്‍ ഭിത്തിയിലോക്കെ രക്തനിരത്തി ലുള്ള കൈപ്പത്തി അടയാളം പതിച്ചുവെക്കുന്നതും സാധാരണമാണ്. ഇത് തടയാ നോ,ഇത് തെറ്റാണെന്നോ ബോദ്ധ്യപ്പെടുത്താനോ അവിടുത്തെ ഭരണകൂടങ്ങള്‍ ഒരിക്കലും തുനിയാറില്ല.
ഇപ്പോള്‍ ഏറ്റവും പുതിയ പ്രചാരണമാണ് സ്ത്രീ കളുടെ മുടി അജ്ഞാതര്‍ മുറിക്കുന്നു എന്നത്. പല സ്ത്രീകളും വീടിനുള്ളില്‍ വരെ ഹെല്‍മെറ്റ്‌ വച്ചുകൊണ്ടാണ് നടന്നിരുന്നത്. ഡല്‍ഹി ,ഹരിയാന ,രാജസ്ഥാന്‍ ഒക്കെ കടന്ന് ഇപ്പോള്‍ ആ പ്രചരണം ജാര്‍ഖണ്ഡ് സംസ്ഥാനത്തും എത്തിയിരിക്കുന്നു. അതിന്‍റെ ബാലിയാടാണ് ഇന്നലെ ജീവന്‍ ത്യജിക്കേണ്ട വന്ന ഈ സ്ത്രീ.
   ശനിയാഴ്ച രാവിലെ 8.30 മണിക്കാണ് സാഹേബ് ഗഞ്ച് ജില്ലയിലെ മീര്‍ നഗറിലെ 'കട്ടല്‍ബാഡി' ഗ്രാമത്തില്‍ ഭിക്ഷയെടുക്കാനാണ് സമീപഗ്രാമത്തിലെ ഗോല്‍ബന്തി ദേവിയും അവരുടെ പത്തുവയസ്സുള്ള മകനും എത്തിയത്. തുടര്‍ന്ന്രാ ഗ്രാമത്തിലെ മൌസമി ദേവി എന്ന 20 കാരിയുടെ മുടി ആരോ മുറിച്ചു എന്ന വാര്‍ത്ത ഗ്രാമമാകെ പരന്നു. ഏതോ മന്ത്രവാദിനി ഗ്രാമത്തില്‍ വന്നെന്നും അവരാണിത് ചെയ്തതെന്നും അവര്‍ സ്വയം വിലയിരുത്തി..
   സംശയമുനയില്‍ ഗോല്‍ബന്തി ദേവി എത്തപ്പെട്ടു. ഗ്രാമവാസികള്‍ അവരെ വളഞ്ഞു..താന്‍ നിരപരാധി യാണെന്ന് കൈകാല്‍ തൊഴുതു പറഞ്ഞു. ആരുമത് ശ്രദ്ധിച്ചില്ല. ജനക്കൂട്ടം തടിച്ചു കൂടി. ആയരത്തോളമാളുകള്‍ അലറിക്കൊണ്ട്‌ ചീറിപ്പാഞ്ഞടുത്തു.
ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുടെ മുടിയും മുറിക്കപ്പെട്ടു എന്ന വാര്‍ത്ത വന്നതോടെ ജനക്കൂട്ടം ഇളകിമറിഞ്ഞു..കയ്യില്‍ക്കിട്ടിയ ആയുധങ്ങളുമായി അവര്‍ ആ സാധുവിനെയും മകനെയും ആക്രമിച്ചു.
" എന്നെക്കൊന്നോളുക എന്‍റെ മോനെ ഒന്നും ചെയ്യരുതേ" എന്നവര്‍ മരിക്കും വരെ കല്ലെറിഞ്ഞു. ആളുകളോട് യാചിച്ചുകൊണ്ടിരുന്നു..

  പ്രാണന്‍ വിട്ടിട്ടും അവരോടുള്ള ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ആള്‍ക്കൂട്ടം തയ്യറായില്ല. പോലീസെത്തിയപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു..ഗുരുതര പരിക്കുകളോടെ അവരുടെ മകനെ പോലീസ് രക്ഷപെടുത്തി. പോലീസുകാര്‍ക്ക് നേരെയും ജനക്കൂട്ടം
  സംഭവം ദുര്‍ഭാഗ്യപൂര്‍ണ്ണമാണെന്നും കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി രഘുബര്‍ ദാസ് പ്രഖ്യാപിച്ചു.
  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും രൂക്ഷമായി നിലനില്‍ക്കുന്ന അന്ധവിശ്വാസത്തിന്റെ ബലിക്കല്ലില്‍ നിരപരാധിയായ മറ്റൊരു സാധു സ്ത്രീയുടെ ജീവന്‍ കൂടി .കുരുതികഴിക്കപ്പെട്ടു

Monday, August 21, 2017

ഞാന്‍ അനാമിക.
നിങ്ങള്ക്ക് എന്തു പേരുമെന്നെ വിളിക്കാം.
ഞാനെന്റെ മുഖമോ,
എപ്പോഴും മറച്ചിരിക്കുന്നു.
“നിന്റെ മുഖമൊന്നു കാണട്ടെ” യെന്ന
നിങ്ങളുടെ ചോദ്യത്തോട് 
ഞാന്‍ പ്രതികരിക്കേണ്ടതില്ല.
എനിക്കെന്‍റെ  മുഖം കാട്ടുക വയ്യ,
കൈത്തലവും പാദങ്ങള്‍ പോലും!
എന്തെന്നാല്‍ ഞാന്‍ കശക്കിയെരിയപ്പെട്ടവള്‍
ടെലിവിഷനിലെ നിങ്ങളുടെ അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്നവള്‍

ഞാന്‍ മനഭംഗപ്പെട്ടവള്‍,
ദയവായി
എന്നോടെന്റെ
തിരിച്ചറിയല്‍ മുദ്രകള്‍ തിരക്കരുത് എനിക്കായോരനുതാപമോ
മിഴിനീരോ വേണ്ട,

ടെലിവിഷനിലെ നിങ്ങളുടെ 
കൊപ്രായങ്ങളെ ഞാന്‍ വെറുക്കുന്നു.
മാധ്യമ ചുമരുകളില്‍ നീ കുറിച്ചിട്ടവയും.
എന്നെ
ജീവിക്കാനോ മരിക്കാനോ വിട്ടുകളയുക,
എങ്കിലോ,
നിന്റെ ദൃഷ്ടിയാലെന്നെ കൊല്ലാതിരിക്കുക,
എനിക്കെന്റെ ജീവിതം
ജീവിച്ചു തീര്‍ക്കേണ്ടതുണ്ട്.

എന്ന്,
നിങ്ങളുടെ അനാമിക 
  

Top of Form

  

Thursday, August 17, 2017

പ്രിയ ദൈവമേ,
 ഇവിടെനിന്നുമെൻറെ
 പിതാവിനുള്ള കത്ത്.
ഒരുപക്ഷേ;
അങ്ങിതറിയുന്നുണ്ടാകും.
എങ്കിലുമൊരു കൊച്ചു ദു:ഖം
അറിയിക്കേണ്ടതുണ്ട്.

പ്രിയപ്പെട്ട പപ്പാ;
എനിക്കങ്ങയെ അറിയാൻ കഴിഞ്ഞില്ല.
ചിലനേരം; ഞാനിരുന്നതിശയിക്കും.!
ഇതെന്നെ നീലിപ്പിച്ചു കളയുന്നു.
എങ്കിലും എൻറെയുള്ളിലെ
 ഇരുട്ടിലെവിടെയോ ഒരോർമ്മയുണ്ട്.
ഇതെന്നെ അങ്ങയിലേക്ക്  കൂട്ടിക്കൊണ്ടുപോകുന്നു.

ഓ!പപ്പാ;
ഈ അഭാവം ഞങ്ങളേറെ അനുഭവിക്കുന്നു.
മക്കൾ ഇവിടെ വളരുന്നത് അറിയുന്നുണ്ടാവും. 
 അമ്മ നല്ലതല്ലാതൊന്നും
ചെയ്യുന്നില്ലന്നോർത്ത് അതിശയിക്കും.

ഞാൻ;
വീഴുമ്പോഴും
നീലിച്ച് പോകുമ്പോഴൊക്കെയും
അങ്ങയുടെ കഥയെന്നോട് പറയുക.
അതെൻറെ
പേടിയുംകണ്ണീരും മായ്ച്ച് കളയും.
ഒരു കരുതലിനക്കുറിച്ച്
അങ്ങറിയാൻ എഴുതിയെന്ന് മാത്രം.
നിശ്ചയം :
ഞാനങ്ങയെ സ്നേഹിക്കുന്നു.
ആ അഭാവം,
ഞാൻ അനുഭവിക്കുന്നു.
എൻറെ സഹോദരങ്ങളും.!

എനിക്കറിയാം;
അങ്ങയുടെ സ്നേഹം ഏവർക്കുംപകർന്നു.
വിശ്വാസമർപ്പിച്ചവരിൽ
ചതിച്ഛവർക്ക് പോലും!
എന്നാൽ വഞ്ചന
 മറ്റൊരു നാളെയെ കൊണ്ടുവരു; 

എൻറെയമ്മ പറഞ്ഞതുപോലെ.

ഞാൻ ഈ കത്ത്,
വേദപുസ്തകത്തിനുള്ളിൽ വയ്ക്കുന്നു.
ഞാൻ യഹോവയോട്
പ്രാർത്ഥിക്കാനൊരുങ്ങുകയാണ്.
തൻറെ ദൂതഗണങ്ങളെ അയച്ച്
ഈ കത്ത് എത്തിക്കുവാൻ.
എന്നെത്തന്നെ പുതുക്കുവാൻ. 


ങ്ങൾ

എന്തായിരിക്കണമെന്ന്

നിങ്ങളാശിച്ചത്
ഞങ്ങൾ  നിരസിച്ചു
അത് തന്നെയാണ് ഞങ്ങൾ .
ഞങ്ങൾക്ക് മാറാനാവില്ല.
നിങ്ങൾക്കതറിയില്ല.
എന്നെ പഠിപ്പിക്കാനും നിനക്കാവില്ല.
കാരണം തുല്യ അവസരങ്ങളേയില്ല.
എൻറെ മോചനത്തേക്കുറിച്ചാണോ സംസാരം?
ജനങ്ങൾ - സ്വാതന്ത്ര്യം- മോചനം!
ഞങ്ങൾ  ഏറെക്കാലമായി ചക്കാട്ടുകയാണ്.
പിന്തിരിപ്പന്മാർ!  പിന്തിരിപ്പന്മാർ!

ബാബിലോൺ ആചാരം ചോരകുടിക്കലാണ്.
അതെ, അനുദിനം
കുട്ടികളെ ഊമ്പി കുടിക്കയാണ്.

ഞാൻ പറയുന്നു
പറയുന്നു ബാബിലോൺ ആചാരം
ചോരകുടിയാണ്.
വീണു പോകുന്ന സാമ്രാജ്യം,
കഷ്ടപ്പെടുന്നവരുടെ ചോരകുടിച്ച് തീർക്കൽ,
നിരന്തരമായ വഞ്ചന!
പദവി തേടിയിറങ്ങുന്ന
തേടിയിറങ്ങുന്ന കള്ളന്മാരും കൊലപാതകികളും.
വെളിയിലേക്ക് നോക്കുക.
കഷ്ടപ്പെടുന്നവരുടെ രക്തമൂറ്റിക്കുടിക്കുകയാണവർ.

വരൂ;
കുട്ടികളോട് സത്യം പറഞ്ഞ്കൊടുക്കുക.

നമ്മൾ ഏറെക്കാലമായി
ചക്കാട്ടുകയാണ്.
പിതാക്കന്മാരുടെ ദേശം വെടിഞ്ഞപ്പോൾ മുതൽ 

.നമ്മൾ അടിച്ചമർത്തപ്പെട്ടു,

ചവിട്ടിമെതിക്കപ്പെടുന്നു.