Sunday, July 16, 2017

നേഴ്സ് സമരം ഉയർത്തുന്ന ചോദ്യങ്ങൾ:Dr.M.B.MANOJ

 നേഴ്സ് സമരം ഉയർത്തുന്ന ചോദ്യങ്ങൾ: നേഴ്സ്മാരുടെ സമരം അവശ്യ സർവ്വീസ് എന്ന നിലയിൽ പിൻവലിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുതസമരം നിർത്തണം എന്ന സ മീപനമാണ് ആരോഗ്യമന്ത്രിയും മുന്നോട്ടുവച്ചിരിക്കുന്നത്.. അല്പം ചരിത്രം : അഞ്ചു വർഷം മുമ്പാണ് നേഴ്സുമാരുടെ സമരം ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ടത്.ഇതിനു സമാന രായ ചില തൊഴിൽ സമൂഹങ്ങൾ കൂടിയുണ്ട്. സ്വകാര്യ അദ്ധ്യാപകർ, മറ്റൊന്ന് ഐ ടി മേഖലയിൽ ജോലി ചെയ്തവരുന്നവർ.ലക്ഷക്കണക്കിനു പേരാണ് ഈ മേഖലകളിൽ തൊഴിലെടുത്തു വരുന്നത് എന്നു നമുക്കറിയാം.... ആഗോള വല്കരണത്തിന്റെ ഇരകൾ: തൊണ്ണൂറിലാണ് നമ്മുടെ രാജ്യം ആഗോള വല്കരണ സാമ്പത്തിക ക്രമങ്ങളിൽ ഔദ്യോഗികമായി ഒപ്പുവച്ചു തുടങ്ങിയത്.സർക്കാർ മേഖല ഉത്തരവാദിത്വം ഇല്ലാത്തത്, ക്രെഡിബിലിറ്റി ഇല്ലാത്തത്, യുവജനം ഇല്ലാത്തതിനാൽ വേഗത കുറഞ്ഞത്. ജന വിരുദ്ധമായത്. സമരങ്ങൾ നിറഞ്ഞത്, എന്നിങ്ങനെ നിരവധി അക്ഷപങ്ങൾ ഉയർന്നു വന്ന കാലമായിരുന്നു അത്. സർക്കാർ സംവിധാനങ്ങളിൽ ..ഇതിൽ പലതും പരിഹരിക്കാവുന്ന കര്യങ്ങളായിരുന്നിട്ടും സർക്കാർ സംവിധാനങ്ങളോടുള്ള വലിയ വിരുദ്ധതകൾ നിർമ്മിച്ചു കൊണ്ടാണ് സ്വകാര്യ മേഖല തുറക്കപ്പെട്ടത്...... മണ്ഡൽ വിരുദ്ധതയും ആഗോളീകരണവും: ആഗോളീകരണം ഉപയോഗിച്ചു വിജയിച്ച പ്രധാന ബോധം മണ്ഡൽ വിരുദ്ധതയായിരുന്നു. സ്വകാര്യ മേഖല അനിവാര്യമാണെന്നും അത് മെരിറ്റിനെ നിലനിർത്തും എന്നും ,, മെരിറ്റ് ഉള്ളത് സമൂഹത്തിലെ മധ്യവർഗങ്ങൾക്കു മാത്രം എന്നും സംവരണം മെരിറ്റ് ഇല്ലാതാക്കുന്നു എന്നും ,തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇക്കാലത്ത് ഏറെ പ്രചരിച്ചു വിജയിച്ചത്....... സമര വിരുദ്ധതാ മനോഭാവം: ആവശ്യ സമരങ്ങൾക്കും എതിരായിരുന്നു ഇക്കാല യുവതാ ബോധം .ഇത് ഗ്ലോബലൈസേഷന്റെ വിജയമായിരുന്നു.അങ്ങനെ ഇന്ത്യൻ യുവതയെ ,സർക്കാർ വിരുദ്ധമായ, സാമുഹിക നീതിക്ക് എതിർ നില്കുന്ന, സ്വകാര്യ വല്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന, സമര വിരുദ്ധരായ ഒരു തലമുറയാക്കിത്തീർക്കുന്നതിൽ ,പുതിയ സാമൂഹ്യക്രമം വിജയിക്കുകയായിരുന്നു...... തൊഴിലാളി സംഘടനാ സംവിധാനങ്ങളാൽ നിന്നും മാറി നിൽക്കുന്ന പ്രവണത: സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും അകന്നു നില്ക്കുന്ന അരാഷ്ട്രീയ ബോധം യുവതയെ ജനാധിപത്യ അവകാശങ്ങളിൽ നിന്നും വലിയ തോതിൽ അന്യരാക്കി. രണ്ടായിരത്തി പാത്തിലെ ആഗോളമാന്ദ്യം ഐടി മേഖലകളിൽ നിന്നും ഒഴിവാക്കിയത് ലക്ഷക്കണക്കിനു യുവാക്കളെയായിരുന്നു. എന്നാൽ ഇത് ചർച്ച ചെയ്യപ്പെട്ടതേയില്ല. സ്വകാര്യ മാനേജുമെന്റുകളിലേക്കും കോർ പ്പറേറ്റുകൾക്കും മേൽ യാതൊരു മേൽനോട്ടവും ഇല്ലാത്ത തായിത്തീർന്നു നമ്മുടെ സംവിധാനങ്ങൾ. ഇതാണ് തൊണ്ണൂറ് അനന്തര അഗാള ഇന്ത്യൻ തൊഴിൽ മേഖലയുടെ യഥാർത്യം..... ഉപസംഹാരം: നേഴ്സു സമരത്തോട് ഏകപക്ഷീയമായി വിയോജിക്കാതെ ഒരു പരിഹാരം ഉണ്ടാവുകയും അതിന് തുടർന്ന് ആരോഗ്യപരമായ ഒരു തുടർച്ചയുമാണ് ഉണ്ടാവേണ്ടത്

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...