Sunday, July 9, 2017

ഭാസി അരങ്കത്ത്: നിരാശയും നിശബ്ദതയുമാകുന്ന ഓർമ്മകൾ.Dr.M.B.MANOJ

ഭാസിഅരങ്കത്തിനേക്കുറിച്ചുള്ള ഓർമ്മകൾ തകർന്നുപോയ ഒരു രാഷ്ട്രീയ ലക്ഷ്യത്തിൽനിന്നും ആരംഭിക്കുന്നു. ഏറെ വാചാലവും ഘനഗാംഭീര്യവുമായ ശബ്ദത്തിലൂടെയാണ് ഭാസിയേട്ടനേക്കുറിച്ചുള്ള എൻറെ ഓർമ്മകൾക്ക് തുടക്കം.എൺപതിൻറെ അവസാനമായിരുന്നു അത്. അഭിപ്രായങ്ങളുടേയം ചവിട്ടുകല്ല്. അന്നത്തെ ഞങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ താർക്കിക യുക്തികൾ വീക്ഷണങ്ങൾ ഭാഷകൊണ്ടുള്ള സമർത്ഥിക്കൽ സംസാരിച്ചും ചർച്ചചെയ്തും ഏകപക്ഷീയവും ബഹുപക്ഷീയമായ നേരങ്ങൾ.  


       ജോയ് കാഞ്ഞാർ, ജോസ്കാഞ്ഞാർ, രാജൂസേവ്യർ, സാൻറോപീറ്റർ, സാജൻ അടിമാലി സുരേഷ്കട്ടപ്പന തുടങ്ങിയ ഒരുകൂട്ടം പ്രവർത്തകർ.എന്നാൽ ഞങ്ങളുടെ പാർട്ടിയുടെ പിരിച്ചുവിടൽ ആന്തരികമായ വിള്ളലിനും പ്രതീക്ഷാ നഷ്ടത്തിലേക്കും കൊണ്ടെത്തിച്ചു. രാഷ്ട്രീയമായശരികളും ദിശാനിർണ്ണയത്തിലെ തെറ്റ് കളുടെ നിരന്തരം വേട്ടയാടിയ ഘട്ടത്തിൽ കെ. വേണുവിൻറെ നയരേഖക്കും എടുത്തു. ഗീതാനന്ദൻറെ ബദൽ രേഖയ്ക്കും ഒപ്പം ഭാസി സഖാവിൻറെ മൂന്നാം രേഖയുടെ അന്ന് ചർച്ചക്ക് വന്നു എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയാനു ഭവം. 

     
      രണ്ടാം ഘട്ടത്തിൽ മറ്റൊരു സാമൂഹ്യ ലക്ഷ്യത്തിൻറെ പക്ഷപാതിയായ നല്ല സുഹൃത്ത് എന്ന നിലയിലാണ് എനിക്ക് ഭാസി അരങ്കത്ത്. ഇത്തവണയും അടിമാലിയിൽ ഒരു സമൃദ്ധമായ സൗഹൃദ സംഘം വളർന്നു വന്നു. പി. എസ്. പുതുക്കുടി, ജോയ്തുരുത്തേൽ, രജികത്തിപ്പാറ (രജിശങ്കർ), ഷാജി കത്തിപ്പാറ, സൂര്യൻ അടിമാലി ലിൻസ് പാഷ്(ജയിംസ്), സുനിൽ, രാജേഷ് മന്നാങ്കാല. അടിമാലിയിലേയും ചില്ലിത്തോട്ടിലേയും സമ്പന്നമായ രാഷ്ട്രീയ സമൂഹം. ഞാൻ ഉൾപ്പെടുന്ന അന്നത്തെ ഇടുക്കിയിലെ ദലിത് ആക്ടിവിസ്റ്റുകളോട് ഇണങ്ങിയും പിണങ്ങിയും സഹകരിച്ചുംഅഭിപ്രായപ്പെട്ടും നിന്നയാളായിരുന്നു ഭാസിഅരങ്കത്ത്. <br>


     ഇതിനിടയിൽ രണ്ട് കാര്യങ്ങൾ സംഭവിച്ചു. ആകാശവാണി ദേവികുളം നിലയത്തിൻറെ സംഭാവനയായിരുന്നു അത്. ഡോ. എം. രാജീവ്കുമാർ, മുരളി സാർ, ബിജു, രവി തുടങ്ങിയവരുടെ പ്രവർത്തന ഫലമായി ഇടുക്കിയിൽ നിന്നും ശ്രദ്ധേയരായ ഒരുപിടി എഴുത്ത്കാർ രൂപപ്പെട്ടു. ഭാസി അരങ്കത്ത് തൻറെ അന്വേഷണങ്ങൾ എഴുത്തിലേക്കും ഫ്രീലാൻഡ് ആർട്ടിസ്റ്റെന്ന നിലയിലും പരിവർത്തനപ്പെടുത്തിയ കാലം കൂടിയായിരുന്നു അത്. അടിമാലിയിലെ സർഗ്ഗരചനാ സൗഹൃദങ്ങളും ചേർന്ന് സവിശേഷമായ മറ്റൊരു ലോകം നിർമ്മിക്കപ്പെട്ടു. സത്യൻ കോനാട്ടിൻറെ ശ്രമഫലമായി കോനാട്ട് പബ്ലിക്കേഷൻസ് അദ്ദേഹത്തിൻറെ ചാത്തൻകാളയോട്   പ്രസിദ്ധീകരിച്ചതും ഇക്കാലത്തായിരുന്നു. അതീൻറെ അവതാരീക എഴുതിച്ചത് എന്നേക്കൊണ്ടായിരുന്നു. പുസ്തക പ്രകാശനത്തിന് രാജൂ സേവ്യറും സജയ് കെ. വിയും അക്ബർ, സന്തോഷ് കോടനാട് തുടങ്ങിയ നിരവധി എഴുത്ത്കാരും പങ്കെടുത്തു. 

    എങ്കിലും പ്രതിസന്ധിയിലേക്ക് പ്രവേശിക്കുന്ന ഒരു സമൂഹത്തിൽ അതിന്റെ സാമൂഹ്യമായ ബാധ്യത എന്ത് എന്ന ചോദ്യം വല്ലാതെ കുഴക്കിക്കളഞ്ഞ ഒരു വ്യക്തിത്വം അദ്ദേഹത്തിൽ നീറിക്കൊണ്ടേയിരുന്നു.ഏകാന്തവും സ്വകാര്യവുമായ സന്ദർഭങ്ങളിൽ മാത്രംകേൾക്കാൻ കഴിഞ്ഞ വേദനകളായിരുന്നു അത്. അതിന് മറുപടി നൽകാൻ ആരുടെ പക്കലും ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടയിൽ സാമ്പത്തിക നേട്ടമൊന്നും അവശേഷിപ്പിക്കാത്ത ഒരു പ്രവാസി ജീവിതവും അദ്ധേഹത്തിനുണ്ടായി. കഴിഞ്ഞ വർഷം മകൻറെ കല്യാണവുമായി ബന്ധപ്പെട്ട് എന്നെ വിളിക്കുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. മതവും ജാതിയും നോക്കാതിരുന്ന ഭാസി അരങ്കത്ത് സ്വന്തം വിവാഹത്തിനായെടുത്ത തീരുമാനംമാതൃകാപരമായിരുന്നു. മുസ്ലീമായ ഒരു സ്ത്രീയെ വിവാഹം കഴിച്ച അദ്ദേഹം മകന് അമ്മയുടെ മതം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അംഗീകരിക്കുകയും ചെയ്തു.

     അധികമാരും പോകാത്ത വഴിയിലൂടെ സഞ്ചരിച്ച രാഷ്ട്രീയ സാഹസികം അദ്ധേഹത്തിനുണ്ടായിരുന്നു. പൂർത്തിയാക്കാനാകാതെ പോയ ലക്ഷ്യങ്ങളായിരുന്നു ഒരുവശത്ത്. ഒരു പ്രദേശമെന്ന നിലയിൽ ഇടുക്കിയെ സംബന്ധിച്ചടത്തോളം ചിന്തകൊണ്ടും പ്രവർത്തനം കൊണ്ടും പ്രതിരോധത്തിൻറ നഷ്ടങ്ങളാണ് അദ്ധേഹത്തിൻറെ മരണവും. പി. എസ്. പുതുക്കുടി ബോബൻ ദ്രാവിഡ ഭാസി അരങ്കത്ത്... നിരാശകൊണ്ടും നിശബ്ദതകൊണ്ടും പൂരിപ്പിക്കുന്ന ഇടങ്ങൾ

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...