Monday, July 17, 2017

മരം :Dr.M.B.MANOJ








 


നിലാവില്ലാത്ത ഈ രാത്രയിൽ 
അവൻ എന്റെ അടുത്ത് 
ചേർന്ന് നിൽക്കുന്നു
കെട്ടിപ്പിടിച്ചുകൊണ്ട്
തളയില്ലാത്ത പാദത്തിൽ
കാൽവെള്ള ചേർത്ത് വെച്ച്
മുട്ടിലും മുഴയിലും ചവിട്ടി
നെഞ്ചുരച്ച് കവിളുരച്ച്
എന്നിലേക്ക് കയറുകയാണ്.
അണച്ചു കൊണ്ട് കവിട്ടക്കമ്പിലിരിക്കുകയാണ്
ചരടിൻറെ മറുതല കഴുത്തിന് പാകമാക്കി
മുഴുവൻ ഭാരവും ഞാൻ താങ്ങുമെന്ന് വിശ്വസിച്ച്
മണ്ണിനെയും പുൽക്കൊടിയേയും
 തൊടാൻ കുട്ടിയേക്കണക്ക് കൊതിയുടെ 
താഴേക്ക് ചാടുന്ന മീനിനേപ്പോലെ 
നീന്തിത്തുടിക്കുന്ന
അവന് കൂട്ടുചില്ലകളെയുണർത്താതെ
ഞാനഭയമാകുന്നു.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...