Sunday, July 16, 2017

പ്രച്ഛന്ന ജാതീയതയുടെ പല ഫോമുകള്‍ AJAYKUMAR

ല്‍ഹിയിലെ സംവരണ വിരുദ്ധ സമരങ്ങള്‍ വലിയ ആഘോഷമായി ദേശീയ മാധ്യമങ്ങള്‍ കൊണ്ടാടുന്ന സമയത്ത് സമരം ചെയ്തിരുന്ന സവര്‍ണ്ണ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സ്വീകരിച്ചിരുന്ന സമരമാര്‍ഗ്ഗം റോഡുകള്‍ അടിച്ചു വാരുക , റെയില്‍വേ ട്രാക്ക് വൃത്തിയാക്കുക തുടങ്ങിയവയായിരുന്നു , അതുപോലെ സവര്‍ണ്ണ പെണ്‍കുട്ടികള്‍ പിടിച്ചിരുന്ന പ്ലെക്കാര്‍ഡുകള്‍ പറഞ്ഞിരുന്നത് 'ഞങ്ങള്‍ക്ക് തൊഴില്‍രഹിതരായ ഭര്‍ത്താക്കന്മാരെ വേണ്ടാ ' എന്നായിരുന്നു. അതായത് സംവരണം അവരെ ദളിതരുടെ നിലയിലേക്ക് എത്തിക്കുമെന്ന്‍ ആണ്‍കുട്ടികളും , ദളിതന്/OBC ക്കാര്‍ക്ക് സംവരണം കിട്ടിയാലും അവരെ വിവാഹം കഴിക്കാന്‍ കൊള്ളില്ല എന്ന്‍ പെണ്‍കുട്ടികളും പറഞ്ഞു. അതായത് സംവരണ വിരുദ്ധത എന്നത് വിദ്യാഭ്യാസത്തിന്‍റെയോ, ജോലിയുടെയോ പ്രശ്നമല്ല മറിച്ചു ഇവരുടെയൊക്കെ മനസില്‍ തലമുറകളിലൂടെ പകര്‍ന്ന/ വളര്‍ന്ന ദളിതരോടും ആദിവാസികളോടും പിന്നാക്കകാരോടുമുള്ള ജാതി വെറുപ്പിന്‍റെ പ്രകടനം കൂടിയാണ്. ഒരു തൂമ്പയുമെടുത്ത് കിളക്കാന്‍ ഇറങ്ങുന്ന ഒരാളുടെ സംവരണ വിരുദ്ധ പോസ്റ്റിനു കിട്ടുന്ന പിന്തുണ അതുകൊണ്ട് തെല്ലും അത്ഭുതപെടുത്തുന്നില്ല. ദാമോദരന്‍ എന്ന മരയൂളയുടെ ആര്യന്‍ സിനിമാ ദയലോഗ് ഓര്‍മ്മയില്ലേ ? അതുപോലെ എത്ര സിനിമകള്‍ ? സീരിയലുകള്‍ ? തമാശകള്‍ ? വാര്‍ത്തകള്‍ ? സംവരണ വിരുദ്ധത അഥവാ ദളിത്‌ /ആദിവാസി/ പിന്നാക്കകാരോടുള്ള വെറുപ്പ്‌ ഓരോ സെക്കന്റിലും പല ഫോമുകളില്‍ ഉണ്ടാകുന്നുണ്ട്...പ്രച്ഛന്ന ജാതീയതയുടെ പല ഫോമുകള്‍

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...