Monday, July 24, 2017

 
 · 
കാല്‍വെള്ളയിലെ 
കൈപ്പുസ്തകങ്ങള്‍
എം.ആര്‍.രേണുകുമാര്‍ 
(അടുത്തയിടെ അന്തരിച്ച ശ്രദ്ധേയനായ ദലിത് കവി ഭാസി അരങ്കത്തിന്റെ കവിതകളെപ്പറ്റി ഒരുകുറിപ്പ്)
അനന്യമായ ഉയിരും ഉടലുമുള്ള വീടുകളെ/ ആവാസ ഇടങ്ങളെ/ദേശങ്ങളെ അനുഭവമണ്ഡലത്തില്പണിയാന്ശ്രമിക്കുന്നുണ്ട് ഭാസി അരങ്കത്തിന്റെ കവിതകള്‍. സാമാന്യ വായനക്ക് അത്ര പരിചിതമല്ലാത്ത സാംസ്കാരിക പരിസരങ്ങളിലാണ് അനന്യതകള്നിലകൊള്ളുന്നത്. അവിടേയ്ക്കുള്ള വഴികള്പൂര്ണ്ണമാകണമെങ്കില്പലമകള്നിറഞ്ഞ വ്യതിരിക്തമായ എത്രയോ ഒടിച്ചുകുത്തി വളവുകള്താണ്ടണം.
ഇരുട്ടിന് ഒരു മായികതയുണ്ട്. കുറേനേരം അതിലേക്ക് നോക്കിയിരുന്നാല്ആയിരം കണ്ണുകള്കൊണ്ട് അതു നമ്മെ തിരിച്ചുനോക്കുന്നതായി തോന്നും. മഞ്ഞുറഞ്ഞ ആഴങ്ങള്ക്കും, മേഘങ്ങളെ എത്തിപ്പിടിക്കുന്ന തിരമാലകള്ക്കും, മരച്ചില്ലകളില്വാതിലുകള്തേടുന്ന കാറ്റിനുമൊക്കെ ഇതേ മായികതയുണ്ട്. ഭാസിയുടെ കവിതകള്ക്കും കവിതയിലെ വീടുകളാകുന്ന വിഭിന്ന ദേശങ്ങള്ക്കും ഇതേവിധമൊരു അപൂര്വതയുണ്ട്.
ഒാരോ കവിതയിലേക്കും പലവഴികളുണ്ട്. പക്ഷെ എതുവഴിയിലേക്കുമുള്ള പ്രവേശനം ദേശത്തെക്കുറിച്ചുള്ള അറിവുകൊണ്ട് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പുതിയ ഒരിടത്തേക്കുള്ള വഴികള്അറിയായ്കയാല്നമ്മള്യാത്രമുടക്കാറില്ലല്ലോ. എല്ലായിടത്തേക്കുമുള്ള വഴികള്കാല്വെള്ളയില്എഴുതപ്പെട്ടിട്ടുണ്ട്. ഭാസിയുടെ കവിതകളിലേക്ക് നടക്കാന്ശ്രമിച്ചപ്പോഴാണ് എന്റെ കാല്വെള്ളയില്ഞാനതുവരെ കാണാതെ കിടന്ന വഴിക്കുറിപ്പുകള്എനിക്ക് തെളിഞ്ഞുകിട്ടിയത്.
'റാന്തല്മുനയിലൊരുവട്ട പകലിനെയും പിടിച്ച്' (ചന്തക്കടവില്‍) ഇരുട്ടിലൂടെ ഞാനാ വീട്ടിലേക്ക്‌/ദേശത്തേക്ക് പോകുന്നു.'നിരത്തില്വളഞ്ഞ വെളിച്ചത്തിന്റെ, ചോട്ടില്കണ്ണുതുറന്നിരിക്കുന്ന മിണ്ടും പ്രാണികളുണ്ട്'(കൂവുന്ന ഇരുട്ട്). 'പാവാടത്തുമ്പിലേക്ക് കാലൊളുപ്പിച്ച്, മഴ ഒഴിഞ്ഞ മാനം പോലത്തെ പെണ്ണ്'(മഴവരകള്‍) ഒപ്പമുണ്ട്. 'ഉളുമ്പ് പൂച്ചയായ് മുണ്ടിലുണ്ട്'(ചന്തക്കടവില്‍). അകലത്തായ് അരണ്ടുകാണാം 'രാത്രിയില്മാത്രം സൂര്യനുദിക്കുന്ന വീടുകള്‍'. അവിടെ ചെന്നാല്‍ 'പുതപ്പൂതിക്കെടുത്തിയ നരച്ച തണുപ്പിലോളം'(നമ്മുക്കൊരു പുഴുക്ക് തിന്നാനിരിക്കാം) പോകാം. ഉണരുമ്പോള്‍ 'പുകയറ വീണ ജനാലയി'(പെരുന്നാള്‍) ലൂടെ പുറത്തേക്ക് നോക്കാം. ഇപ്പോള്പെയ്തുമുടിച്ചുകളയുമെന്ന മട്ടില്ഉരുണ്ടുകൂടുന്ന 'വിചിത്ര'രൂപികളായ കാര്മേഘക്കൂട്ടങ്ങളെ കണ്ടുനില്ക്കാം. കാല്വെള്ളയില്കിടന്ന് ചൊറിഞ്ഞുമാന്തുന്ന കരമാര്ഗ്ഗങ്ങളെയും ചുരുണ്ടുനിവരുന്ന കടല്മാര്ഗ്ഗങ്ങളെയും വായിച്ചറിയാം.
(ഒരു കുറിപ്പ് എഴുതുന്നതിനായി സുഹൃത്തിന്റെ മെയില്വഴി ഭാസി എനിക്കയച്ചുതന്ന അദ്ദേഹത്തിന്റെ നാലുകവിതകള്ചുറ്റിപ്പറ്റി11-08-2011ല്എഴുതിയ കുറിപ്പാണിത്. കുറിപ്പ് ഞാന്അദ്ദേഹത്തിന് അയച്ചിരുന്നു. അദ്ദേഹമത്എവിടെങ്കിലും ഉപയോഗിച്ചോ എന്നറിയില്ല. കുറിപ്പ് ഇങ്ങനെയൊരു അവസരത്തില്ഉപയോഗിക്കേണ്ടി വന്നതില്ഖേദമുണ്ട്)Thursday, July 20, 2017

നാല്പതിനായിരം ലൈക്ക് :അഥവാ ഒളിഞ്ഞിരിക്കുന്ന സംവരണ വിരുദ്ധ മനോഭാവങ്ങൾ;Dr.M.B.MANOJനാല്പതിനായിരം ലൈക്ക് :അഥവാ ഒളിഞ്ഞിരിക്കുന്ന സംവരണ വിരുദ്ധ മനോഭാവങ്ങൾ. ഈ കുറിപ്പ് ആരംഭിയ്ക്കേണ്ടത് ചിറ്റൂർ കോളേജിലെ ഒരു സെമിനാർ അനുഭവത്തിൽ നിന്നാകുന്നത് നല്ലതാണെന്നു തോന്നുന്നു. അംബേദ്കറും ജനാധിപത്യ അവകാശങ്ങളും എന്ന എന്റെ വിഷയത്തിൽ അംബേദ്കർ ഇന്ത്യയിൽ നടപ്പിലാക്കിയെടുത്ത് വിജയിപ്പിച്ച, ജന്മി സമ്പ്രദായനിർമ്മാർജ്ജന ബിൽ [ ഖോട്ടി സമ്പ്രദായം], സ്ത്രീ അവകാശ നിയമബിൽ, തൊഴിലാളി ക്ഷേമ ബില്ലുകൾ, ഭൂമിയുടെ ദേശസാത്കരണ ബിൽ, എന്നിങ്ങനെ എല്ലാ ഇന്ത്യാക്കാരും ഇന്നനുഭവിക്കുന്ന ക്ഷേമ ജനാവകാശങ്ങളെയാണ് ഊന്നിയത്. എന്നാൽ ചർച്ചാ ഘട്ടത്തിൽ ആകെ ഉയർന്ന ഒരേ ഒരു ചോദ്യം സംവരണം എന്തിന് എന്നത് മാത്രമായിരുന്നു.ഇതേ സംശയം മറ്റാർക്കൊക്കെ എന്ന എന്റെ ചോദ്യത്തിന് സദസ്സിൽ നിരവധി കൈകൾ ഉയർന്നു. ജിയോ എന്ന ആ പാവം വിദ്യർത്ഥിയുടെ മാനസികാവസ്ഥയെ ഈ സംശയത്തോട് ഞാൻ കൂട്ടി വായിക്കുന്നു. ഒന്ന് സമൂഹത്തെയും സാമൂഹിക നീതിയെയും പഠിപ്പിക്കുന്ന ഏജൻസികളുടെ അഭാവമാണ് ഇത് വ്യക്തമാക്കുന്നത്. രണ്ടാമത്തെതും ഗുരുതരവുമായ കാര്യം സുദേഷ് എം രഘു എഴുതിയതുപോലെ റിസർവേഷൻ കൈപ്പറ്റുന്നവരുടെ സംവരണ വിരുദ്ധ മനോഭാവം തന്നെയാണ്. ഞാൻ നാലരവർഷം കേരളത്തിലെ ഒരു സർവ്വകലാശാലയിൽ ഹൊസ്റ്റൽ വാർഡൻ ആയി സേവനം നടത്തിയിരുന്നു. നിരവധി വിദ്യർത്ഥികൾ, വിവിധ കാറ്റഗറിയിൽ സംവരണം വാങ്ങുന്ന വിദ്യാർത്ഥികളെ കാണാനിടയായിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷത്തിനും അതിന്റെ പ്രാധാന്യമൊ ചരിത്രമൊ ആവശ്യകതയൊ ധാരണയൊ ഉള്ളവരായി തോന്നിയിട്ടില്ല. വളരെ താല്കാലികമായി വാങ്ങിച്ച് ഉപയോഗിച്ച് മറക്കുന്ന ഒരു പാനിയ കവറുപോലെയായിരുന്നു പലരുടെയും മനോനില .ഈ മനോനില എന്തുകൊണ്ടു സംഭവിച്ചുകൊണ്ടേയിരിക്കുന്നു.പ്രധാനമായും ഓരോരുത്തരുടെയും ഉള്ളിൽ ഓരോ വരേണ്യ സർപ്പം കൂടുകൂട്ടിയിരിക്കുന്നു എന്നതു തന്നെയാണ്.ഇത് തൊട്ടു മുകൾ ജാതികളോട് ഭവ്യത കാണിക്കുകയും താഴെ എന്നു കരുതുന്നവരെ വിഷം തീണ്ടുകയും ചെയ്തു വന്നു. ഇവിടെയാണ് നമ്മുടെ സാമൂഹ്യ സ്കൂളുകളുടെ അലംഭാവം ശ്രദ്ധയിൽപ്പെടേണ്ടത്. സാമ്പത്തിക സാമൂഹ്യ പൊരുത്തക്കേടുകളെ അത് നിത്യവും വെള്ളപൂശിക്കൊണ്ടേയിരുന്നു. അതിന്റെ മുഖ്യധാര നിർമ്മിത വിജയത്തെ തിരിച്ചറിയുന്നതിൽ നിന്നും സാമൂഹ്യനീതി ലഭിക്കേണ്ടവർ തന്നെയും സ്വയം മൗനികളായി. [ ഈ മൗനം സ്വയം സങ്കല്പിച്ച വരേണ്യ ഭൂതകാലഇടത്തിന്റെ കൃത്രിമ സൃഷ്ടികളായിരുന്നു ]. അങ്ങനെ പൊതു മനുഷ്യനാകുവാനുള്ള വെമ്പലിൽ യഥാർത്ഥ മനുഷ്യാവസ്ഥയെ വഴിയിലുപേക്ഷിച്ചു.കേരളം തന്നെ നോക്കുക., OBC, OEC,Ph, SIUC, മുന്നോക്കരിലെപിന്നോക്കർ [BPL], ഭാഷാന്യൂനപക്ഷം, Sports ക്വാട്ടാ, Lgbt, മതന്യൂനപക്ഷങ്ങൾ, ആംഗ്ലോ ഇന്ത്യൻ, ഇവയിൽ നിന്നൊക്കെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സംവരണങ്ങളുണ്ടായിരുന്നിട്ടും എന്തുകൊണ്ട് അവരിൽ നിന്നും ഒരിക്കൽ പോലും സാമൂഹിക നീതിയുടെ ആവശ്യകത ഉയർന്നു വരാതിരിക്കുന്നു. ഉത്തരം ഗൗരവപരമാണ് നമ്മുടെ രാജ്യം ഇന്നും അഭിസംബോധന ചെയ്തിട്ടില്ലാത്തത്.കാരണം നമ്മുടെ രാജ്യം ഇനിയും ഒരു പൗരസമൂഹം ആയി ഉയർന്നിട്ടില്ല എന്നതാണ്‌. പൗരന്മാർക്ക് രാഷ്ട്രംനല്കുന്ന അവകാശം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം ആണെന്നു തോന്നിത്തുടങ്ങിയിട്ടേയില്ല. ഇതാണ് പ്രധാനമായ കാര്യം. രാഷട്രത്തിന്റെ ഉത്തരവാദിത്വവും ചുമതലയും എന്ന ബോധത്തിൽ നിന്നും രാജ്യത്തെ പിന്നോട്ടുമാറ്റുന്നത് ആരാണ്. ഇങ്ങനെ മാറ്റുന്നവർക്ക് അവകാശവും പദവിയും ഇല്ല എന്നാണൊ? ഉണ്ട് എന്നു മാത്രമല്ല അത് ഇരട്ടിയിലധികമുണ്ട് .പല ഘട്ടങ്ങളായി ഇത് വ്യക്തമാക്കുന്ന പഠനങ്ങളും 'കണക്കുകളും വ്യക്തമായിട്ടും അവർക്കു വേണ്ടി മാത്രം വാദിക്കുന്ന ഇന്ത്യൻ പൊതുബോധത്തെ ശരിയാം വിധം ചികിത്സിച്ചേ മതിയാകൂ. ഒന്നുകൂടി 40000 - ലൈക്കിയേക്കു വരാം.ഇതിൽ 50% രാഷ്ട്രീയ സംവരണം അനുവദിക്കുന്ന സ്ത്രീകൾ ഉണ്ടാകുമൊ.മലയാളികളായ മത ന്യൂനപക്ഷങ്ങുംOBC കളും OEC കളും Sc/ Stകളും ഇതര സംവരണ സാമൂഹ്യനീതി കൈപ്പറ്റുന്നവരും ഉണ്ടാകുമോ?എങ്കിൽ അവരെ മാറ്റി നിർത്തിയാൽ 35% വരാത്ത മലയാളികളാകുമൊ ഈ നല്പതിനായിരം പേർ.എങ്കിൽ അവരുടെ സാമ്പത്തിക സാമൂഹിക സ്റ്റാറ്റസ് എന്താണ്? കോളനി ഭരണത്തിനു മുമ്പും പിമ്പും അവർക്ക് എന്തു കോട്ടമാണ് സംഭവിച്ചത് .ജനസംഖ്യയ്ക്കും ഇരട്ടിയിലധികം സ്ഥാപനങ്ങൾ ,എണ്ണാവുന്ന തിലധികം സ്വകാര്യ സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങൾ സ്ഥാപനങ്ങൾ ,മാധ്യമ-സാംസ്കാരിക വ്യവസായങ്ങൾ എന്നിട്ടും എന്തുകൊണ്ട് അവർ അവർക്കിടയിലെ ദരിദ്രർക്ക് വംശീയ വിദ്വേഷത്തിന്റെ ആയുധം നല്കുന്നു.അറിവിന്റെയും ഉയർച്ചയുടെയും രാഷ്ട്ര സഹവർത്തിത്തത്തിന്റെയും ആശയങ്ങൾ എന്തുകൊണ്ടു നല്കുന്നില്ല. ഉത്തരം ലളിതമാണ് ആഭ്യന്തരമായി ഭിന്നിപ്പിച്ചു നിർത്തിയാൽ അധികാരം ലഭിച്ചേക്കാം. എന്നാൽ ഇങ്ങനെ കിട്ടുന്ന അധികാരം രാഷ്ട്രത്തെ കൂട്ടിച്ചേർക്കില്ല. ആഫ്രിക്കൻ അനുഭവത്തെ അടിസ്ഥാനപ്പെടുത്തി ഫ്രാൻസ് ഫാന്നൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നിപ്പിക്കലിന്റെ ദർശനം ശാശ്വതമല്ല. യാഥാർത്ഥ്വത്തിൽ നിന്നും അത് വിദൂരത്തിലാണ്. മണ്ഡൽ കാലത്തെ ഒരു ചോദ്യം ഡോ.സൂസി താരു എഴുതിയത് ഇപ്പോൾ ഓർക്കുന്നു.OBC സംവരണം ഞങ്ങളുടെ പുരുഷൻമാരുടെ ജോലി ഇല്ലാതാക്കും തന്നായിരുന്

Monday, July 17, 2017

മരം :Dr.M.B.MANOJ
 


നിലാവില്ലാത്ത ഈ രാത്രയിൽ 
അവൻ എന്റെ അടുത്ത് 
ചേർന്ന് നിൽക്കുന്നു
കെട്ടിപ്പിടിച്ചുകൊണ്ട്
തളയില്ലാത്ത പാദത്തിൽ
കാൽവെള്ള ചേർത്ത് വെച്ച്
മുട്ടിലും മുഴയിലും ചവിട്ടി
നെഞ്ചുരച്ച് കവിളുരച്ച്
എന്നിലേക്ക് കയറുകയാണ്.
അണച്ചു കൊണ്ട് കവിട്ടക്കമ്പിലിരിക്കുകയാണ്
ചരടിൻറെ മറുതല കഴുത്തിന് പാകമാക്കി
മുഴുവൻ ഭാരവും ഞാൻ താങ്ങുമെന്ന് വിശ്വസിച്ച്
മണ്ണിനെയും പുൽക്കൊടിയേയും
 തൊടാൻ കുട്ടിയേക്കണക്ക് കൊതിയുടെ 
താഴേക്ക് ചാടുന്ന മീനിനേപ്പോലെ 
നീന്തിത്തുടിക്കുന്ന
അവന് കൂട്ടുചില്ലകളെയുണർത്താതെ
ഞാനഭയമാകുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍:Joshina Ramakrishnanനിതാമാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ട് ഉന്നയിച്ച ആവശ്യവുമായി ബന്ധപ്പെട്ട കഴിഞ്ഞപോസ്റ്റിലെ ചര്‍ച്ചയില്‍ "മാധ്യമ സ്വാതന്ത്ര്യം,അത് ഞങ്ങളുടേത് കൂടിയാണ് സർ-വിമർശനങ്ങൾക്ക്‌ മറുപടി" എന്ന ഒരു പബ്ലിക് പോസ്റ്റിന്റെ ലിങ്ക് TC Rajesh Sindhu തന്നിരുന്നു. അതിനു മറുപടിയായെഴുതിയ കമന്റാണ് താഴെ. ഏതുമാധ്യമപ്രവര്‍ത്തകരായാലും ഭരണഘടന, നിയമം, നിയമനിര്‍മ്മാണം, നിയമത്തിന്റെ നടത്തിപ്പ്, ഭരണകൂടം(സ്റ്റേറ്റ്), അവകാശങ്ങള്‍, ആശയപ്രകാശനം, ആശയപ്രകാശത്തിന്റെ നിയമം നിര്‍ണ്ണയിച്ച അതിര്‍ത്തികള്‍, നിയമലംഘനം എന്നിവയൊക്കെ വേര്‍തിരിച്ച് മനസ്സിലാക്കിവെയ്ക്കുന്നത് നല്ലതാണെന്നതിനാല്‍ ഈ കമന്റൊരു പോസ്റ്റാക്കുന്നു.
"പൂർണമായും സ്റ്റെയ്റ്റിന് (നിയമങ്ങൾക്ക്) വിധേയമായി പ്രവർത്തിക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മീഡിയ എന്ന യാഥാർഥ്യം അംഗീകരിച്ചാൽ മാത്രമേ സംവാദം സാധ്യമാകൂ"
എന്ന ഒറ്റവാക്യമാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുടെ കാതല്‍ . അവിടെത്തന്നെ അതിന്റെ കൃത്യത നഷ്ടമാകുന്നു.
പൂര്‍ണ്ണമായി ഭരണഘടനയ്ക്കും നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിയ്ക്കുന്ന ഇന്റസ്ട്രികളേ പൊതുവേ ഈ രാജ്യത്തുള്ളൂ . അവ മീഡിയയ്ക്കു മാത്രമല്ല ഏതു വ്യവസായത്തിനും ബാധകമാണ് . എല്ലാ വ്യവസായങ്ങളുടെയും നടത്തിപ്പും സേവന-വേതന വ്യവസ്ഥകളും രാജ്യത്തെ ,വ്യാവസായിക ,തൊഴിൽ നിയമങ്ങൾക്കു വിധേയമാണ് . മീഡിയയ്ക്ക് പ്രത്യേകപരിഗണനയൊന്നും ഇല്ല. ഈ നിയമങ്ങള്‍ നടപ്പിലാകുന്നു എന്നുറപ്പുവരുത്തേണ്ട സംവിധാനമാണ് സ്റ്റേറ്റ് അഥവാ ഭരണകൂടം. നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കലും സ്റ്റേയ്റ്റിനു(ഭരണകൂടത്തിനു) വിധേയമായി പ്രവര്‍ത്തിക്കലും തമ്മിലുള്ള ഈ വ്യത്യാസം സുപ്രധാനമാണ്.
വനിതാപത്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ടത് ഈ നിയമം നടപ്പിലാക്കല്‍ എന്നതല്ല. നിയമനിര്‍മ്മാണവും അല്ല. മറിച്ച് 'ലൈംഗികാതിക്രമക്കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്തും വിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടവിക്കണമെന്ന്' ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. റേപ്പ് റിപ്പോർട്ടിങ്ങി'നു മാർഗനിർദേശങ്ങൾ കൊണ്ട് വരണം എന്നാണ് ആവശ്യപ്പെട്ടതെന്ന് തന്ന ലിങ്കിലും പറയുന്നു. മര്യാദ /മാര്‍ഗ്ഗനിര്‍ദ്ദേശം എന്നത് ഭരണകൂടം നിയമം നടപ്പാക്കുക എന്നതല്ല. 19(1)(a) എന്ന ആശയപ്രകാശനസ്വാതന്ത്ര്യം വ്യക്തിക്ക് ഉള്ളത്ര തന്നെ മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അതിനുമേല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരുന്നത് ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ നിയമത്തിനുപരിയായി സര്‍ക്കാരിനെ അനുവദിക്കലാണ്. നിയമലംഘനങ്ങള്‍ക്ക് വേണ്ടത് ശക്തമായ നിയമനടപടിയാണ്. ആ അതിര്‍ത്തിലംഘിക്കും വരെ ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ ഗവണ്‍മെന്റുകള്‍ക്ക് അധികാരമില്ല.
പ്രശ്നം അതുമാത്രമല്ല. എന്നും ഇതേ സര്‍ക്കാരായിരിക്കണമെന്നില്ല. മാറിവരുന്ന സര്‍ക്കാറുകളുടെ നോട്ടത്തില്‍ അടുത്തപടിയായി മാധ്യമം എന്നത് സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഫേസ്ബുക്കും ഒക്കെ ആവാം. അങ്ങനെ വനിതാസംഘടനകള്‍ ആവശ്യപ്പെട്ടതുപ്രകാരം ഏര്‍പ്പെടുത്തുന്ന ആശയപ്രകാശനനിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം എല്ലാ ആശയപ്രകാശനത്തിനും ബാധകമാവാം. ഇതേ മാതൃകപിന്‍പറ്റി ലൈംഗികാതിക്രമ റിപ്പോര്‍ട്ടിങ്ങ് മാത്രമല്ല മറ്റ് ആശയപ്രകാശനങ്ങള്‍ക്കും നിയന്ത്രണം വന്നേയ്ക്കാം. സ്റ്റേറ്റ് ഇടപെടേണ്ടത് നിയമനിര്‍മ്മാണവും നിയമം നടപ്പിലാക്കലും വഴിയാണ്. അല്ലാതെ മര്യാദ/മാര്‍ഗ്ഗനിര്‍ദ്ദേശം/പെരുമാറ്റച്ചട്ടം വഴിയല്ല.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്ന പേരിലോ പോണോഗ്രഫിതടയാന്‍ എന്നുള്ള പേരിലോ ഒക്കെയാണ് ഇന്നത്തെ കാലത്ത് എല്ലാ ഉള്ളടക്ക (Content) നിയന്ത്രണങ്ങളും ഭരണകൂടങ്ങള്‍ മുന്നിട്ട് കൊണ്ടുവരാറുള്ളതെന്നത് കൂടി ശ്രദ്ധിച്ചുകാണുമല്ലോ. ജനങ്ങളെ അഭിമുഖീകരിക്കുന്നഓരോ വ്യാവസായിക മേഖലയും നിയമം പാലിയ്ക്കുന്നതിനു പുറമേ നടപ്പിലാക്കേണ്ട മര്യാദ/മാര്‍ഗ്ഗനിര്‍ദ്ദേശം/പെരുമാറ്റച്ചട്ടം പോലുള്ളവ അതാത് ഇന്റസ്ട്രി തലത്തില്‍ സാമൂഹ്യ/ഉപഭോക്തൃ പങ്കാളിത്തത്തോടു കൂടിയാണ് നടപ്പിലാക്കേണ്ടത്. സ്റ്റേറ്റ്/ഭരണകൂടത്തെ ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ ഇടപെടീച്ചല്ല. ഈ തീരുമാനങ്ങള്‍ രൂപീകരിക്കുന്നിടത്തെ സ്ത്രീകളടക്കമുള്ള സാമൂഹ്യവിഭാഗങ്ങളുടെ diversity/inclusion ഉറപ്പുവരുത്താന്‍ മുന്‍കൈ എടുക്കാനും ഇല്ലെങ്കില്‍ ചോദ്യം ചെയ്യാനും വനിതാപത്രവര്‍ത്തകര്‍ക്കാവണം.
വനിതാമാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ട് ഉന്നയിച്ച ആവശ്യവുമായി ബന്ധപ്പെട്ട കഴിഞ്ഞപോസ്റ്റിലെ ചര്‍ച്ചയില്‍ "മാധ്യമ സ്വാതന്ത്ര്യം,അത് ഞങ്ങളുടേത് കൂടിയാണ് സർ-വിമർശനങ്ങൾക്ക്‌ മറുപടി" എന്ന ഒരു പബ്ലിക് പോസ്റ്റിന്റെ ലിങ്ക് TC Rajesh Sindhu തന്നിരുന്നു. അതിനു മറുപടിയായെഴുതിയ കമന്റാണ് താഴെ. ഏതുമാധ്യമപ്രവര്‍ത്തകരായാലും ഭരണഘടന, നിയമം, നിയമനിര്‍മ്മാണം, നിയമത്തിന്റെ നടത്തിപ്പ്, ഭരണകൂടം(സ്റ്റേറ്റ്), അവകാശങ്ങള്‍, ആശയപ്രകാശനം, ആശയപ്രകാശത്തിന്റെ നിയമം നിര്‍ണ്ണയിച്ച അതിര്‍ത്തികള്‍, നിയമലംഘനം എന്നിവയൊക്കെ വേര്‍തിരിച്ച് മനസ്സിലാക്കിവെയ്ക്കുന്നത് നല്ലതാണെന്നതിനാല്‍ ഈ കമന്റൊരു പോസ്റ്റാക്കുന്നു.
"പൂർണമായും സ്റ്റെയ്റ്റിന് (നിയമങ്ങൾക്ക്) വിധേയമായി പ്രവർത്തിക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണ് മീഡിയ എന്ന യാഥാർഥ്യം അംഗീകരിച്ചാൽ മാത്രമേ സംവാദം സാധ്യമാകൂ"
എന്ന ഒറ്റവാക്യമാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുടെ കാതല്‍ . അവിടെത്തന്നെ അതിന്റെ കൃത്യത നഷ്ടമാകുന്നു.
പൂര്‍ണ്ണമായി ഭരണഘടനയ്ക്കും നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിയ്ക്കുന്ന ഇന്റസ്ട്രികളേ പൊതുവേ ഈ രാജ്യത്തുള്ളൂ . അവ മീഡിയയ്ക്കു മാത്രമല്ല ഏതു വ്യവസായത്തിനും ബാധകമാണ് . എല്ലാ വ്യവസായങ്ങളുടെയും നടത്തിപ്പും സേവന-വേതന വ്യവസ്ഥകളും രാജ്യത്തെ ,വ്യാവസായിക ,തൊഴിൽ നിയമങ്ങൾക്കു വിധേയമാണ് . മീഡിയയ്ക്ക് പ്രത്യേകപരിഗണനയൊന്നും ഇല്ല. ഈ നിയമങ്ങള്‍ നടപ്പിലാകുന്നു എന്നുറപ്പുവരുത്തേണ്ട സംവിധാനമാണ് സ്റ്റേറ്റ് അഥവാ ഭരണകൂടം. നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കലും സ്റ്റേയ്റ്റിനു(ഭരണകൂടത്തിനു) വിധേയമായി പ്രവര്‍ത്തിക്കലും തമ്മിലുള്ള ഈ വ്യത്യാസം സുപ്രധാനമാണ്.
വനിതാപത്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ടത് ഈ നിയമം നടപ്പിലാക്കല്‍ എന്നതല്ല. നിയമനിര്‍മ്മാണവും അല്ല. മറിച്ച് 'ലൈംഗികാതിക്രമക്കേസുകളുടെ റിപ്പോര്‍ട്ടിങ്ങില്‍ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്തും വിധം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടവിക്കണമെന്ന്' ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. റേപ്പ് റിപ്പോർട്ടിങ്ങി'നു മാർഗനിർദേശങ്ങൾ കൊണ്ട് വരണം എന്നാണ് ആവശ്യപ്പെട്ടതെന്ന് തന്ന ലിങ്കിലും പറയുന്നു. മര്യാദ /മാര്‍ഗ്ഗനിര്‍ദ്ദേശം എന്നത് ഭരണകൂടം നിയമം നടപ്പാക്കുക എന്നതല്ല. 19(1)(a) എന്ന ആശയപ്രകാശനസ്വാതന്ത്ര്യം വ്യക്തിക്ക് ഉള്ളത്ര തന്നെ മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അതിനുമേല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരുന്നത് ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ നിയമത്തിനുപരിയായി സര്‍ക്കാരിനെ അനുവദിക്കലാണ്. നിയമലംഘനങ്ങള്‍ക്ക് വേണ്ടത് ശക്തമായ നിയമനടപടിയാണ്. ആ അതിര്‍ത്തിലംഘിക്കും വരെ ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടാന്‍ ഗവണ്‍മെന്റുകള്‍ക്ക് അധികാരമില്ല.
പ്രശ്നം അതുമാത്രമല്ല. എന്നും ഇതേ സര്‍ക്കാരായിരിക്കണമെന്നില്ല. മാറിവരുന്ന സര്‍ക്കാറുകളുടെ നോട്ടത്തില്‍ അടുത്തപടിയായി മാധ്യമം എന്നത് സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഫേസ്ബുക്കും ഒക്കെ ആവാം. അങ്ങനെ വനിതാസംഘടനകള്‍ ആവശ്യപ്പെട്ടതുപ്രകാരം ഏര്‍പ്പെടുത്തുന്ന ആശയപ്രകാശനനിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം എല്ലാ ആശയപ്രകാശനത്തിനും ബാധകമാവാം. ഇതേ മാതൃകപിന്‍പറ്റി ലൈംഗികാതിക്രമ റിപ്പോര്‍ട്ടിങ്ങ് മാത്രമല്ല മറ്റ് ആശയപ്രകാശനങ്ങള്‍ക്കും നിയന്ത്രണം വന്നേയ്ക്കാം. സ്റ്റേറ്റ് ഇടപെടേണ്ടത് നിയമനിര്‍മ്മാണവും നിയമം നടപ്പിലാക്കലും വഴിയാണ്. അല്ലാതെ മര്യാദ/മാര്‍ഗ്ഗനിര്‍ദ്ദേശം/പെരുമാറ്റച്ചട്ടം വഴിയല്ല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്ന പേരിലോ പോണോഗ്രഫിതടയാന്‍ എന്നുള്ള പേരിലോ ഒക്കെയാണ് ഇന്നത്തെ കാലത്ത് എല്ലാ ഉള്ളടക്ക (Content) നിയന്ത്രണങ്ങളും ഭരണകൂടങ്ങള്‍ മുന്നിട്ട് കൊണ്ടുവരാറുള്ളതെന്നത് കൂടി ശ്രദ്ധിച്ചുകാണുമല്ലോ. ജനങ്ങളെ അഭിമുഖീകരിക്കുന്നഓരോ വ്യാവസായിക മേഖലയും നിയമം പാലിയ്ക്കുന്നതിനു പുറമേ നടപ്പിലാക്കേണ്ട മര്യാദ/മാര്‍ഗ്ഗനിര്‍ദ്ദേശം/പെരുമാറ്റച്ചട്ടം പോലുള്ളവ അതാത് ഇന്റസ്ട്രി തലത്തില്‍ സാമൂഹ്യ/ഉപഭോക്തൃ പങ്കാളിത്തത്തോടു കൂടിയാണ് നടപ്പിലാക്കേണ്ടത്. സ്റ്റേറ്റ്/ഭരണകൂടത്തെ ആശയപ്രകാശനസ്വാതന്ത്ര്യത്തില്‍ ഇടപെടീച്ചല്ല. ഈ തീരുമാനങ്ങള്‍ രൂപീകരിക്കുന്നിടത്തെ സ്ത്രീകളടക്കമുള്ള സാമൂഹ്യവിഭാഗങ്ങളുടെ diversity/inclusion ഉറപ്പുവരുത്താന്‍ മുന്‍കൈ എടുക്കാനും ഇല്ലെങ്കില്‍ ചോദ്യം ചെയ്യാനും വനിതാപത്രവര്‍ത്തകര്‍ക്കാവണം.

Sunday, July 16, 2017

പ്രച്ഛന്ന ജാതീയതയുടെ പല ഫോമുകള്‍ AJAYKUMAR

ല്‍ഹിയിലെ സംവരണ വിരുദ്ധ സമരങ്ങള്‍ വലിയ ആഘോഷമായി ദേശീയ മാധ്യമങ്ങള്‍ കൊണ്ടാടുന്ന സമയത്ത് സമരം ചെയ്തിരുന്ന സവര്‍ണ്ണ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സ്വീകരിച്ചിരുന്ന സമരമാര്‍ഗ്ഗം റോഡുകള്‍ അടിച്ചു വാരുക , റെയില്‍വേ ട്രാക്ക് വൃത്തിയാക്കുക തുടങ്ങിയവയായിരുന്നു , അതുപോലെ സവര്‍ണ്ണ പെണ്‍കുട്ടികള്‍ പിടിച്ചിരുന്ന പ്ലെക്കാര്‍ഡുകള്‍ പറഞ്ഞിരുന്നത് 'ഞങ്ങള്‍ക്ക് തൊഴില്‍രഹിതരായ ഭര്‍ത്താക്കന്മാരെ വേണ്ടാ ' എന്നായിരുന്നു. അതായത് സംവരണം അവരെ ദളിതരുടെ നിലയിലേക്ക് എത്തിക്കുമെന്ന്‍ ആണ്‍കുട്ടികളും , ദളിതന്/OBC ക്കാര്‍ക്ക് സംവരണം കിട്ടിയാലും അവരെ വിവാഹം കഴിക്കാന്‍ കൊള്ളില്ല എന്ന്‍ പെണ്‍കുട്ടികളും പറഞ്ഞു. അതായത് സംവരണ വിരുദ്ധത എന്നത് വിദ്യാഭ്യാസത്തിന്‍റെയോ, ജോലിയുടെയോ പ്രശ്നമല്ല മറിച്ചു ഇവരുടെയൊക്കെ മനസില്‍ തലമുറകളിലൂടെ പകര്‍ന്ന/ വളര്‍ന്ന ദളിതരോടും ആദിവാസികളോടും പിന്നാക്കകാരോടുമുള്ള ജാതി വെറുപ്പിന്‍റെ പ്രകടനം കൂടിയാണ്. ഒരു തൂമ്പയുമെടുത്ത് കിളക്കാന്‍ ഇറങ്ങുന്ന ഒരാളുടെ സംവരണ വിരുദ്ധ പോസ്റ്റിനു കിട്ടുന്ന പിന്തുണ അതുകൊണ്ട് തെല്ലും അത്ഭുതപെടുത്തുന്നില്ല. ദാമോദരന്‍ എന്ന മരയൂളയുടെ ആര്യന്‍ സിനിമാ ദയലോഗ് ഓര്‍മ്മയില്ലേ ? അതുപോലെ എത്ര സിനിമകള്‍ ? സീരിയലുകള്‍ ? തമാശകള്‍ ? വാര്‍ത്തകള്‍ ? സംവരണ വിരുദ്ധത അഥവാ ദളിത്‌ /ആദിവാസി/ പിന്നാക്കകാരോടുള്ള വെറുപ്പ്‌ ഓരോ സെക്കന്റിലും പല ഫോമുകളില്‍ ഉണ്ടാകുന്നുണ്ട്...പ്രച്ഛന്ന ജാതീയതയുടെ പല ഫോമുകള്‍

നേഴ്സ് സമരം ഉയർത്തുന്ന ചോദ്യങ്ങൾ:Dr.M.B.MANOJ

 നേഴ്സ് സമരം ഉയർത്തുന്ന ചോദ്യങ്ങൾ: നേഴ്സ്മാരുടെ സമരം അവശ്യ സർവ്വീസ് എന്ന നിലയിൽ പിൻവലിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുതസമരം നിർത്തണം എന്ന സ മീപനമാണ് ആരോഗ്യമന്ത്രിയും മുന്നോട്ടുവച്ചിരിക്കുന്നത്.. അല്പം ചരിത്രം : അഞ്ചു വർഷം മുമ്പാണ് നേഴ്സുമാരുടെ സമരം ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ടത്.ഇതിനു സമാന രായ ചില തൊഴിൽ സമൂഹങ്ങൾ കൂടിയുണ്ട്. സ്വകാര്യ അദ്ധ്യാപകർ, മറ്റൊന്ന് ഐ ടി മേഖലയിൽ ജോലി ചെയ്തവരുന്നവർ.ലക്ഷക്കണക്കിനു പേരാണ് ഈ മേഖലകളിൽ തൊഴിലെടുത്തു വരുന്നത് എന്നു നമുക്കറിയാം.... ആഗോള വല്കരണത്തിന്റെ ഇരകൾ: തൊണ്ണൂറിലാണ് നമ്മുടെ രാജ്യം ആഗോള വല്കരണ സാമ്പത്തിക ക്രമങ്ങളിൽ ഔദ്യോഗികമായി ഒപ്പുവച്ചു തുടങ്ങിയത്.സർക്കാർ മേഖല ഉത്തരവാദിത്വം ഇല്ലാത്തത്, ക്രെഡിബിലിറ്റി ഇല്ലാത്തത്, യുവജനം ഇല്ലാത്തതിനാൽ വേഗത കുറഞ്ഞത്. ജന വിരുദ്ധമായത്. സമരങ്ങൾ നിറഞ്ഞത്, എന്നിങ്ങനെ നിരവധി അക്ഷപങ്ങൾ ഉയർന്നു വന്ന കാലമായിരുന്നു അത്. സർക്കാർ സംവിധാനങ്ങളിൽ ..ഇതിൽ പലതും പരിഹരിക്കാവുന്ന കര്യങ്ങളായിരുന്നിട്ടും സർക്കാർ സംവിധാനങ്ങളോടുള്ള വലിയ വിരുദ്ധതകൾ നിർമ്മിച്ചു കൊണ്ടാണ് സ്വകാര്യ മേഖല തുറക്കപ്പെട്ടത്...... മണ്ഡൽ വിരുദ്ധതയും ആഗോളീകരണവും: ആഗോളീകരണം ഉപയോഗിച്ചു വിജയിച്ച പ്രധാന ബോധം മണ്ഡൽ വിരുദ്ധതയായിരുന്നു. സ്വകാര്യ മേഖല അനിവാര്യമാണെന്നും അത് മെരിറ്റിനെ നിലനിർത്തും എന്നും ,, മെരിറ്റ് ഉള്ളത് സമൂഹത്തിലെ മധ്യവർഗങ്ങൾക്കു മാത്രം എന്നും സംവരണം മെരിറ്റ് ഇല്ലാതാക്കുന്നു എന്നും ,തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇക്കാലത്ത് ഏറെ പ്രചരിച്ചു വിജയിച്ചത്....... സമര വിരുദ്ധതാ മനോഭാവം: ആവശ്യ സമരങ്ങൾക്കും എതിരായിരുന്നു ഇക്കാല യുവതാ ബോധം .ഇത് ഗ്ലോബലൈസേഷന്റെ വിജയമായിരുന്നു.അങ്ങനെ ഇന്ത്യൻ യുവതയെ ,സർക്കാർ വിരുദ്ധമായ, സാമുഹിക നീതിക്ക് എതിർ നില്കുന്ന, സ്വകാര്യ വല്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന, സമര വിരുദ്ധരായ ഒരു തലമുറയാക്കിത്തീർക്കുന്നതിൽ ,പുതിയ സാമൂഹ്യക്രമം വിജയിക്കുകയായിരുന്നു...... തൊഴിലാളി സംഘടനാ സംവിധാനങ്ങളാൽ നിന്നും മാറി നിൽക്കുന്ന പ്രവണത: സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും അകന്നു നില്ക്കുന്ന അരാഷ്ട്രീയ ബോധം യുവതയെ ജനാധിപത്യ അവകാശങ്ങളിൽ നിന്നും വലിയ തോതിൽ അന്യരാക്കി. രണ്ടായിരത്തി പാത്തിലെ ആഗോളമാന്ദ്യം ഐടി മേഖലകളിൽ നിന്നും ഒഴിവാക്കിയത് ലക്ഷക്കണക്കിനു യുവാക്കളെയായിരുന്നു. എന്നാൽ ഇത് ചർച്ച ചെയ്യപ്പെട്ടതേയില്ല. സ്വകാര്യ മാനേജുമെന്റുകളിലേക്കും കോർ പ്പറേറ്റുകൾക്കും മേൽ യാതൊരു മേൽനോട്ടവും ഇല്ലാത്ത തായിത്തീർന്നു നമ്മുടെ സംവിധാനങ്ങൾ. ഇതാണ് തൊണ്ണൂറ് അനന്തര അഗാള ഇന്ത്യൻ തൊഴിൽ മേഖലയുടെ യഥാർത്യം..... ഉപസംഹാരം: നേഴ്സു സമരത്തോട് ഏകപക്ഷീയമായി വിയോജിക്കാതെ ഒരു പരിഹാരം ഉണ്ടാവുകയും അതിന് തുടർന്ന് ആരോഗ്യപരമായ ഒരു തുടർച്ചയുമാണ് ഉണ്ടാവേണ്ടത്

Sunday, July 9, 2017

ഭാസി അരങ്കത്ത്: നിരാശയും നിശബ്ദതയുമാകുന്ന ഓർമ്മകൾ.Dr.M.B.MANOJ

ഭാസിഅരങ്കത്തിനേക്കുറിച്ചുള്ള ഓർമ്മകൾ തകർന്നുപോയ ഒരു രാഷ്ട്രീയ ലക്ഷ്യത്തിൽനിന്നും ആരംഭിക്കുന്നു. ഏറെ വാചാലവും ഘനഗാംഭീര്യവുമായ ശബ്ദത്തിലൂടെയാണ് ഭാസിയേട്ടനേക്കുറിച്ചുള്ള എൻറെ ഓർമ്മകൾക്ക് തുടക്കം.എൺപതിൻറെ അവസാനമായിരുന്നു അത്. അഭിപ്രായങ്ങളുടേയം ചവിട്ടുകല്ല്. അന്നത്തെ ഞങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ താർക്കിക യുക്തികൾ വീക്ഷണങ്ങൾ ഭാഷകൊണ്ടുള്ള സമർത്ഥിക്കൽ സംസാരിച്ചും ചർച്ചചെയ്തും ഏകപക്ഷീയവും ബഹുപക്ഷീയമായ നേരങ്ങൾ.  


       ജോയ് കാഞ്ഞാർ, ജോസ്കാഞ്ഞാർ, രാജൂസേവ്യർ, സാൻറോപീറ്റർ, സാജൻ അടിമാലി സുരേഷ്കട്ടപ്പന തുടങ്ങിയ ഒരുകൂട്ടം പ്രവർത്തകർ.എന്നാൽ ഞങ്ങളുടെ പാർട്ടിയുടെ പിരിച്ചുവിടൽ ആന്തരികമായ വിള്ളലിനും പ്രതീക്ഷാ നഷ്ടത്തിലേക്കും കൊണ്ടെത്തിച്ചു. രാഷ്ട്രീയമായശരികളും ദിശാനിർണ്ണയത്തിലെ തെറ്റ് കളുടെ നിരന്തരം വേട്ടയാടിയ ഘട്ടത്തിൽ കെ. വേണുവിൻറെ നയരേഖക്കും എടുത്തു. ഗീതാനന്ദൻറെ ബദൽ രേഖയ്ക്കും ഒപ്പം ഭാസി സഖാവിൻറെ മൂന്നാം രേഖയുടെ അന്ന് ചർച്ചക്ക് വന്നു എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയാനു ഭവം. 

     
      രണ്ടാം ഘട്ടത്തിൽ മറ്റൊരു സാമൂഹ്യ ലക്ഷ്യത്തിൻറെ പക്ഷപാതിയായ നല്ല സുഹൃത്ത് എന്ന നിലയിലാണ് എനിക്ക് ഭാസി അരങ്കത്ത്. ഇത്തവണയും അടിമാലിയിൽ ഒരു സമൃദ്ധമായ സൗഹൃദ സംഘം വളർന്നു വന്നു. പി. എസ്. പുതുക്കുടി, ജോയ്തുരുത്തേൽ, രജികത്തിപ്പാറ (രജിശങ്കർ), ഷാജി കത്തിപ്പാറ, സൂര്യൻ അടിമാലി ലിൻസ് പാഷ്(ജയിംസ്), സുനിൽ, രാജേഷ് മന്നാങ്കാല. അടിമാലിയിലേയും ചില്ലിത്തോട്ടിലേയും സമ്പന്നമായ രാഷ്ട്രീയ സമൂഹം. ഞാൻ ഉൾപ്പെടുന്ന അന്നത്തെ ഇടുക്കിയിലെ ദലിത് ആക്ടിവിസ്റ്റുകളോട് ഇണങ്ങിയും പിണങ്ങിയും സഹകരിച്ചുംഅഭിപ്രായപ്പെട്ടും നിന്നയാളായിരുന്നു ഭാസിഅരങ്കത്ത്. <br>


     ഇതിനിടയിൽ രണ്ട് കാര്യങ്ങൾ സംഭവിച്ചു. ആകാശവാണി ദേവികുളം നിലയത്തിൻറെ സംഭാവനയായിരുന്നു അത്. ഡോ. എം. രാജീവ്കുമാർ, മുരളി സാർ, ബിജു, രവി തുടങ്ങിയവരുടെ പ്രവർത്തന ഫലമായി ഇടുക്കിയിൽ നിന്നും ശ്രദ്ധേയരായ ഒരുപിടി എഴുത്ത്കാർ രൂപപ്പെട്ടു. ഭാസി അരങ്കത്ത് തൻറെ അന്വേഷണങ്ങൾ എഴുത്തിലേക്കും ഫ്രീലാൻഡ് ആർട്ടിസ്റ്റെന്ന നിലയിലും പരിവർത്തനപ്പെടുത്തിയ കാലം കൂടിയായിരുന്നു അത്. അടിമാലിയിലെ സർഗ്ഗരചനാ സൗഹൃദങ്ങളും ചേർന്ന് സവിശേഷമായ മറ്റൊരു ലോകം നിർമ്മിക്കപ്പെട്ടു. സത്യൻ കോനാട്ടിൻറെ ശ്രമഫലമായി കോനാട്ട് പബ്ലിക്കേഷൻസ് അദ്ദേഹത്തിൻറെ ചാത്തൻകാളയോട്   പ്രസിദ്ധീകരിച്ചതും ഇക്കാലത്തായിരുന്നു. അതീൻറെ അവതാരീക എഴുതിച്ചത് എന്നേക്കൊണ്ടായിരുന്നു. പുസ്തക പ്രകാശനത്തിന് രാജൂ സേവ്യറും സജയ് കെ. വിയും അക്ബർ, സന്തോഷ് കോടനാട് തുടങ്ങിയ നിരവധി എഴുത്ത്കാരും പങ്കെടുത്തു. 

    എങ്കിലും പ്രതിസന്ധിയിലേക്ക് പ്രവേശിക്കുന്ന ഒരു സമൂഹത്തിൽ അതിന്റെ സാമൂഹ്യമായ ബാധ്യത എന്ത് എന്ന ചോദ്യം വല്ലാതെ കുഴക്കിക്കളഞ്ഞ ഒരു വ്യക്തിത്വം അദ്ദേഹത്തിൽ നീറിക്കൊണ്ടേയിരുന്നു.ഏകാന്തവും സ്വകാര്യവുമായ സന്ദർഭങ്ങളിൽ മാത്രംകേൾക്കാൻ കഴിഞ്ഞ വേദനകളായിരുന്നു അത്. അതിന് മറുപടി നൽകാൻ ആരുടെ പക്കലും ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടയിൽ സാമ്പത്തിക നേട്ടമൊന്നും അവശേഷിപ്പിക്കാത്ത ഒരു പ്രവാസി ജീവിതവും അദ്ധേഹത്തിനുണ്ടായി. കഴിഞ്ഞ വർഷം മകൻറെ കല്യാണവുമായി ബന്ധപ്പെട്ട് എന്നെ വിളിക്കുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. മതവും ജാതിയും നോക്കാതിരുന്ന ഭാസി അരങ്കത്ത് സ്വന്തം വിവാഹത്തിനായെടുത്ത തീരുമാനംമാതൃകാപരമായിരുന്നു. മുസ്ലീമായ ഒരു സ്ത്രീയെ വിവാഹം കഴിച്ച അദ്ദേഹം മകന് അമ്മയുടെ മതം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അംഗീകരിക്കുകയും ചെയ്തു.

     അധികമാരും പോകാത്ത വഴിയിലൂടെ സഞ്ചരിച്ച രാഷ്ട്രീയ സാഹസികം അദ്ധേഹത്തിനുണ്ടായിരുന്നു. പൂർത്തിയാക്കാനാകാതെ പോയ ലക്ഷ്യങ്ങളായിരുന്നു ഒരുവശത്ത്. ഒരു പ്രദേശമെന്ന നിലയിൽ ഇടുക്കിയെ സംബന്ധിച്ചടത്തോളം ചിന്തകൊണ്ടും പ്രവർത്തനം കൊണ്ടും പ്രതിരോധത്തിൻറ നഷ്ടങ്ങളാണ് അദ്ധേഹത്തിൻറെ മരണവും. പി. എസ്. പുതുക്കുടി ബോബൻ ദ്രാവിഡ ഭാസി അരങ്കത്ത്... നിരാശകൊണ്ടും നിശബ്ദതകൊണ്ടും പൂരിപ്പിക്കുന്ന ഇടങ്ങൾ